CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 44 Seconds Ago
Breaking Now

യുക്മ നാഷണൽ കലാമേള 2015 ലേക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

നവംബർ 21ന് ഹണ്ടിംഗ്ട്ടണ്ണിൽ വച്ചു നടത്തപ്പെടുന്ന ആറാമത് യുക്മ നാഷണൽ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ക്വട്ടെഷനുകൾ ക്ഷണിക്കുന്നതായി കലാമേള കമ്മിറ്റിക്കു വേണ്ടി ചെയർമാൻ അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, ജനറൽ കണ്‍വീനർ മാമ്മൻ ഫിലിപ്പ് എന്നിവർ അറിയിച്ചു. കലാമേള സ്ഥലത്ത് മിതമായ നിരക്കിൽ ഭക്ഷണം നല്കാൻ താല്പ്പര്യമുള്ളവരും, കലാമേള ജനറൽ കണ്‍വീനർ മാമ്മൻ ഫിലിപ്പ്, സെക്രട്ടറി സജിഷ് ടോമിനെയോ , ട്രഷറർ ഷാജി തോമസിനെയോ ബന്ധപ്പെടണമെന്ന് അറിയിച്ചു. കൂടാതെ കലാമേള വേദിയിൽ പരസ്യം ചെയ്യുന്നതിനും, ഏതെങ്കിലും സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്യുന്നതിനും താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേൽപ്പറഞവരെ ബന്ധപ്പെടുക. വിശാലമായ സൌകര്യങ്ങളോട് കുടിയ സൈന്റ്റ്‌ ഐവോ സ്കുൾ ആണ് കലാമേള വേദി ആകുന്നത്‌. ഏറ്റവും വിശാലമായ കഫ്ത്തീറിയ ഒരുക്കാൻ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ് നവംബർ 12 നു മുൻപ് കലാമേളയിലേക്ക് ക്വട്ടേഷനുകൾ നല്കേണ്ടതാണ്.

സെക്രട്ടറിയുടെ ഇമെയിൽ( secretary.ukma@gmail.com) മുഖേനയോ കലാമേള ജനറൽ കണ്‍വീനർ മാമ്മൻ ഫിലിപ്പ് (07885467034)  മുഖേനയോ 12നു മുൻപ് നല്കുന്ന ക്വട്ടേഷനുകളിൽ യോഗ്യമായവ തിരഞ്ഞെടുത്തു അറിയിക്കുന്നതായിരിക്കും. യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണൽ. കലാമേളയിലേക്ക്‌ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായും നാഷണൽ കമ്മിറ്റി അറിയിച്ചു 

കലാമേള നടക്കുന്ന സ്ഥലം 

M S V Nagar,

St Ivo School Secondary School High Leys, 

Saint Ives, 

 Huntingdonshire,

PE27 6RR




കൂടുതല്‍വാര്‍ത്തകള്‍.