CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 23 Seconds Ago
Breaking Now

യുക്മ സൌത്ത് ഈസ്റ്റ്‌ റീജിയണൽ കലാമേള നാളെ ഗോഡൽമിങ്ങിൽ,ബീനാ സെൻസ് ഉത്ഘാടനം ചെയ്യും

യുക്മയുടെ നാഷണൽ കലാമേളക്ക് മുന്നോടിയായി യുകെയുടെ എല്ലാ റീജിയനുകളിലും  ആവേശമുണർത്തി കടന്നു പോയ റീജിയണൽ കലാമേളയുടെ തേരോട്ടം യുക്മ സൌത്ത്‌ ഈസ്റ്റ്‌ റീജിയണലിൽ നാളെ സമാപിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വോക്കിങ്ങിന് സമീപം ഗോഡൽമിങ്ങിൽ യുക്മ വൈസ് പ്രസിഡന്റ്‌ ബീനാ സെൻസ് തിരി കൊളുത്തി ഉത്ഘാടനം നിർവഹിക്കുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.

യുക്മയുടെ തുടക്കം മുതൽ സജീവമായ വോക്കിംഗ് മലയാളി അസോസിയേഷൻ ആണ് ഈ വർഷത്തെ സൌത്ത് ഈസ്റ്റ്‌ റീജിയണൽ കലാമേളക്ക് ആതിഥ്യമരുളുന്നത്. യുക്മയിൽ അംഗങ്ങളായ റീജിയനിലെ കരുത്തുറ്റ മലയാളി അസോസിയേഷനുകൾ തമ്മിലാണ് മത്സരങ്ങൾ നടക്കുന്നത്.

രാവിലെ 9 മണിക്ക് രജിസ്ട്രഷൻ നടപടികൾ ആരംഭിക്കും. യുക്മയുടെ പ്രഥമ പ്രസിഡന്റ്‌ വർഗീസ്‌ ജോണ്‍ ,നാഷണൽ  ട്രഷറർ ഷാജി തോമസ്‌ എന്നിവർ രക്ഷാധികാരികൾ ആയും റീജിയണൽ പ്രസിഡന്റ്‌ മനോജ്‌ പിള്ള, സെക്രട്ടറി ജോമോൻ കുന്നേൽ, മുൻ പ്രസിഡന്റ്‌ ടോമി തോമസ്‌, റീജിയണൽ ഭാരവാഹികൾ, കമ്മിറ്റിക്കാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികളാണ് കലാമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടാതെ വോക്കിംഗ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ അഗസ്റ്റിൻ ജോസഫ്‌, സെക്രട്ടറി സുഹാസ്‌ ഹൈദ്രോസ്, ട്രഷറർ മഹേഷ്‌, യുക്മ സാംസ്‌കാരിക വേദി ജനറൽ കണ്‍വീനർ സി. എ.  ജോസഫ്‌, മുൻ റീജിയണൽ സെക്രട്ടറി ആന്റണി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലും കലാമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.   

 

യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്‌ നേടിയെടുത്ത സൌത്ത് ഈസ്റ്റ്‌ റീജിയൻ നാഷണൽ കലാമേളയിലും വലിയ പ്രതീക്ഷ കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ്. യുക്മ പ്രസിഡന്റ്‌ ഫ്രാൻസിസ് കവളക്കാട്ടിൽ, സെക്രട്ടറി സജീഷ് ടോം എന്നിവരടങ്ങിയ യുക്മയുടെ മുൻ നിര സാരഥികളും റീജിയണൽ പ്രസിഡന്റുമാർ, മറ്റു ഭാരവാഹികൾ എന്നിവർ കലാമേള വീക്ഷിക്കാനായി എത്തിച്ചേരും .

യുക്മ സൌത്ത് വെസ്റ്റ് - ഈസ്റ്റ്‌ റീജിയൻ രണ്ടായി വിഭജിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ കലാമേളയാണ് നാളെ നടക്കുന്നത്. വിശാലമായ കാർ പാർക്കിംഗ് സൌകര്യമുള്ള ഗോഡൽ മിങ്ങ് ബ്രോഡ് വാട്ടർ സ്കൂളിൽ നടക്കുന്ന കലാമത്സരങ്ങളിൽ പങ്കാളികളാവുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരിപാടികൾ വീക്ഷിക്കുന്നതിനും എല്ലാ നല്ലവരായ മലയാളികളെയും ക്ഷണിക്കുന്നതായി റീജിയണൽ പ്രസിഡന്റ്‌ മനോജ്‌ പിള്ള, സെക്രട്ടറി ജോമോൻ കുന്നേൽ എന്നിവർ അറിയിച്ചു.

അഡ്രസ്‌:

BROAD WATER SCHOOL , SUMMERS ROAD, GODALMING , GU7 3BW




കൂടുതല്‍വാര്‍ത്തകള്‍.