CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 29 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ 7,8 തീയതികളിൽ

ബ്രിസ്റ്റോൾ: ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയിലെ സുര്യ തേജസുമായ പരി. പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ബ്രിസ്റ്റോൾ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ മാസം 7, 8 തീയതികളിൽ നടക്കും. ഇടവക വികാരി ഫാ. മാത്യു എബ്രഹാം പെരുന്നാൾ ചടങ്ങുകൾക്കു നേതൃത്വം നല്കുന്നു. ശനിയാഴ്ച വൈകിട്ട് സന്ധ്യ നസ്കാരവും വികാരി അച്ചൻ ധ്യാനവും ഉണ്ടായിരിക്കും .

പെരുന്നാൾ ദിവസമായ 8നു രാവിലെ 8:30 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും, മധ്യസ്ഥ പ്രാർത്ഥനയും, ആശിർവാദം, നേർച്ച വിളമ്പു, സ്നേഹ വിരുന്നു ഇവയോട് കൂടെ ഈ വർഷത്തെ പരുമല പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കുന്നതാണ്. പരി. പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ബ്രിസ്റ്റോൾ ഇടവക സ്വാഗതം  ചെയുന്നു.

പള്ളിയുടെ വിലാസം:

St. Mary's  Indian Orthodox Church 

1 B, Bank Road, Pilning 

Bristol.BS 35 4JG 

കൂടുതൽ വിവരങ്ങൾക്ക് :

ഇടവക വികാരി: ഫാ. മാത്യു അബ്രഹാം - 07787525273 

ഇടവക സെക്രട്ടറി: ജേക്കബ്‌ ജോർജ്ജ് - 07809016179 

 

ഇടവക ട്രെസ്റ്റി: എബ്രഹാം മാത്യു കോശി  - 07914853734 




കൂടുതല്‍വാര്‍ത്തകള്‍.