CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 49 Minutes 27 Seconds Ago
Breaking Now

വളരുന്ന അസഹിഷ്ണുതയ്ക്കെതിരെ ലണ്ടൻ മലയാള സാഹിത്യവേദി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു

ഭാരതത്തിൽ അതിഭീകരമാം വിധത്തിൽ ഉയർന്നു വരുന്ന മതവർഗ്ഗീയത ശാസ്ത്ര-കലാ-സാഹിത്യ രംഗത്തെ കൈപ്പിടിയിലൊതുക്കുവാൻ നോക്കുകയാണ്. ഇതിനെതിരെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രകലാ സാഹിത്യരംഗത്തെ അതികായകർ അപലപിക്കുവാൻ മുന്നോട്ട് വന്നുക്കൊണ്ടിരിക്കുകയാണ്. അവരോടൊപ്പം ചേർന്ന് വളരുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധിക്കുവാൻ ലണ്ടൻ മലയാള സാഹിത്യവേദി ഒരുങ്ങുകയാണ്. മോദി സർക്കാർ അധികാരത്തിൽ   വന്നതിനു ശേഷം രാഷ്ട്രീയ അരാജകത്വമെന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു. അതിനുള്ള കാരണങ്ങൾ നിരവധിയാണ്. സാഹിത്യകാരന്മാർ കൊല്ലപ്പെടുന്നു. എഴുത്തുകാരെ ഭയപ്പെടുത്തുന്നു. കലാകാരന്മാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വർഗീയ ചാവേറുകൾ ഇന്ത്യയുടെ മുക്കിലും മൂലയിലും വളരുകയാണ്.

വിദേശ മാധ്യമങ്ങൾ ഇതാഘോഷിക്കുകയാണ്. വിദേശ ഇന്ത്യക്കാരുടെ തല അപമാനം കൊണ്ട് കുനിയുകയാണ്. ഇതിനൊരന്ത്യം വന്നേ തീരു. ഭാരതത്തിൽ വളർന്നുവരുന്ന അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നാക്രമണത്തെ പ്രതിഷേധിക്കുവാൻ ലണ്ടൻ സാഹിത്യവേദിയോടൊപ്പം നിങ്ങളും അണിചേരൂ. നവംബർ 9നു വൈകുന്നേരം 3 മണിക്ക് പ്രമുഖ സാഹിത്യകാരൻ കാരൂർ സോമന്റെ നേതൃത്വത്തിൽ ഈസ്റ്റ്‌ ഹാമിൽ ചേരുന്ന പ്രതിഷേധ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

റെജി നന്തിക്കാട്ട് - 07852437505

    

 




കൂടുതല്‍വാര്‍ത്തകള്‍.