CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 38 Seconds Ago
Breaking Now

ദശാബ്ദി ആഘോഷ നിറവിൽ ട്രാഫോർഡ് മലയാളീ അസോസിയേഷൻ ........നജീം അർഷാദ് ഷോ ഇന്ന് വൈകീട്ട് ......മാഞ്ചസ്റ്റർ ആവേശത്തിമർപ്പിൽ .........

യേശുദാസ്‌ ഷോയ്‌ക്ക് ശേഷം ആദ്യമായാണ് ലൈവ് ഓർകസ്ട്ര യുകെയിൽ അരങ്ങേറുവാൻ പോകുന്നത്.

മാഞ്ചസ്റ്റർ: ദശാബ്ദി ആഘോഷിക്കുന്ന ട്രാഫോർഡ് മലയാളീ അസോസിയേഷൻ ദശസന്ധ്യ എന്ന  ബാനറിൽ ഇന്ന് വൈകിട്ട് 4 മണിക്ക് മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഫോറം സെന്ററിൽ നജിം അർഷാദ് ടീം നയിക്കുന്ന ഗാനമേള സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികളെ ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രശസ്തരായ മലയാള ചലച്ചിത്ര പിന്നണി ഗായകരായ നജീം അർഷാദ്, അരുണ്‍ ഗോപൻ, വൃന്ദാ ഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തോളം പേരടങ്ങിയ ലൈവ് ഓർകസ്ട്രയാണ് ഫോറം സെന്ററിൽ എത്തുന്ന സംഗീത പ്രേമികളെ കാത്തിരിക്കുന്നത്. യേശുദാസ്‌ ഷോയ്‌ക്ക് ശേഷം ആദ്യമായാണ് ലൈവ് ഓർകസ്ട്ര ഒരു പക്ഷെ യുകെയിൽ അരങ്ങേറുവാൻ പോകുന്നത്.

563d6af8c4db2.jpg

കഴിഞ്ഞ ഒരു വർഷക്കാലമായി നീണ്ടുനിന്ന ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനമാണ്‌ ദശസന്ധ്യ എന്ന് നാമകരണം ചെയ്യപെട്ട പ്രസ്തൂത പരിപാടി. 2015 ജനുവരി മാസത്തിൽ മാഞ്ചസ്റ്ററിലെ ഫ്ളിക്സ്റ്റണ്‍ എക്സ് സർവീസ് മാൻ അസോസിയേഷൻ ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തി തുടങ്ങിവച്ച പത്താം വാർഷികാഘോഷത്തിന്റെ സമാപനം ദശസന്ധ്യയോടെ പൂർണ്ണമാവുകയാണ്.

ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. സിബി വേകത്താനത്തിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പത്താം വാർഷികാഘോഷ സമാപന ഉത്ഘാടനം ബിർമ്മിംഗ്ഹാമിലെ ഇന്ത്യൻ കോണ്‍സുലർ ജനറൽ ശ്രീ. ജെ.കെ ശർമ്മ ഉത്ഘാടനം ചെയ്യുന്നതായിരിക്കും.

563d6a5f75a5d.jpg

ദശാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്വരം എന്ന മാഗസിന്റെ പ്രകാശനം ശ്രീമതി. മേരി റോബിൻസണ്‍ (M.P ചീടിൽ) നിർവ്വഹിക്കുന്നതായിരിക്കും. ക്രോയിടോണ്‍ മുൻമേയറും കൗണ്‍സിലറുമായ ശ്രീമതി. മഞ്ജു ഷാഹുൽ ഹമീദും ഗ്ലോബൽ പ്രവാസി മലയാളി കൗണ്‍സിൽ പ്രസിഡന്റ്‌ ശ്രീ. സാബു കുര്യൻ, അഡ്വ. റെൻസണ്‍ തുടിയാൻപ്ലാക്കൽ തുടങിയവർ പ്രസംഗിക്കുന്നതായിരിക്കും.

ഗ്ലോബൽ പ്രവാസി മലയാളി കൗണ്‍സിലും സെന്റ്‌. മേരീസ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ആൻഡ്‌ റിക്ക്രൂട്ട്മെന്റും ആണ് ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ പത്താം വാർഷികാഘോഷിത്തിന്റെ ഔദ്യോഗിക സ്പോണ്‍സർമാർ. പരിപാടിയിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് പ്രത്യേകം കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

563d6bb0571be.jpg

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.