CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes 18 Seconds Ago
Breaking Now

വിശുദ്ധ നാട് തീർത്ഥാടനം 2016 ഫെബ്രുവരി 5 മുതൽ 11 വരെ

ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പർശനമേറ്റ വിശുദ്ധ നാടിന്റെ പുണ്യത ആഴത്തിൽ അനുഭവിച്ചറിയാൻ പ്രത്യേക തീർത്ഥ യാത്ര ക്രമീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വരികളുടെ അർത്ഥം കൂടുതൽ മനസിലാക്കുവാനും യേശുവിന്റെ ജീവിതത്തെ അടുത്തറിയുവാനും ക്രമീകരിച്ചിരിക്കുന്ന തീർത്ഥാടനം 2016 ഫെബ്രുവരി 5 മുതൽ 11 വരെയായിരിക്കും. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉൾച്ചേർന്നിരിക്കുന്ന ഗ്രൂപ്പിന് ഫാ. തോമസ്‌ മടുക്കംമൂട്ടിൽ നേതൃത്വം നൽകും. ഇസ്രായേലിൽ ഉപരിപഠനം നടത്തുന്ന മലയാളിയായ ഫാ. പോൾ ഗൈഡായി ശുശ്രൂഷ നടത്തും. ഫെബ്രുവരി 5 ന് ലൂട്ടൻ എയർപോർട്ടിൽ നിന്നും നേരിട്ടുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിക്കുക.  

എല്ലാ പ്രധാന വിശുദ്ധ കേന്ദ്രങ്ങളിലും വി. കുർബാനയും മറ്റു പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു. താമസത്തിനായി ഫോർ സ്റ്റാർ ഹോട്ടലുകൾ ബുക്ക്‌ ചെയ്തിരിക്കുന്നു. ഏതാനും കുടുംബങ്ങൾക്ക് കൂടി തീർത്ഥാടന യാത്രയിൽ പങ്കു ചേരാൻ അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:  

ജോഷി തോമസ്‌: 07533432986, 07722116265   




കൂടുതല്‍വാര്‍ത്തകള്‍.