CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 38 Seconds Ago
Breaking Now

UKKCA പൂൾ ആൻഡ്‌ ബോണ്‍മൗത്ത് ക്നാനായ അസോസിയേഷന്റെ ദശാബ്ദി ആഘോഷത്തിനും തെക്കൻ മേഖല ക്നാനായ സംഗമത്തിന് ഉജ്ജ്വല പരിസമാപ്തി

പുരാതനപ്പാട്ടുകളുടെയും നടവിളികളായും മുഖരിതമായ അന്തരീക്ഷത്തിൽ പൂൾ ആൻഡ്‌ ബോണ്‍മൗത്ത് ക്നാനായ അസോസിയേഷന്റെ പത്താമത് വാർഷികവും രണ്ടാമത് തെക്കൻ മേഖല ക്നാനായ സംഗമവും ഒക്ടോബർ 31ന് പൂളിലെ സെന്റ്‌. എഡ്വാർഡ്‌ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. 

രാവിലെ 10.30 ന് കൊന്ത നമസ്കാരത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് UKKCA യുടെ സ്പിരിച്ച്വൽ അഡ്വൈസർ ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ചാക്കോ പനത്തറ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ആഘോഷകരമായ ദിവ്യബലി അർപ്പിച്ചു. ഉച്ച തിരിഞ്ഞ് 2.30ന് ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന റീജനിലെ വിവിധ യൂണിറ്റുകൾ അണിനിരന്ന താളമേളങ്ങളോട് കൂടിയ വർണ്ണാഭമായ റാലി നടത്തപ്പെട്ടു.  


563d98d386ddd.jpg


തുടർന്ന് പൂൾ ആൻഡ്‌ ബോണ്‍മൗത്ത് ക്നാനായ അസോസിയേഷൻ പ്രസിഡന്റ്‌ റോയി പഴയിടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ UKKCAയുടെ പ്രസിഡന്റ്‌ ശ്രീ. ബെന്നി മാവേലി പൂൾ ആൻഡ്‌ ബോണ്‍മൗത്ത് യൂണിറ്റിന്റെ ദശാബ്ദി ആഘോഷവും സൌത്ത് റീജണിന്റെ രണ്ടാമത് കണ്‍വൻഷനും ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ അനുഗ്രഹീത പ്രഭാഷണം നടത്തി.

563d95da887ff.jpg

ഫാ. ചാക്കോ പനത്തറ, UKKCA ജനറൽ സെക്രട്ടറി ശ്രീ. റോയി കുന്നേൽ, UKKCA ട്രഷറർ ശ്രീ. സജി പുതിയവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. UKKCA വൈസ് പ്രസിഡന്റും സൌത്ത് റീജണിന്റെ കോ - ഓർഡിനേറ്ററും ആയ ശ്രീ. ജോണി കുന്നുംപുറം സ്വാഗതവും ശ്രീ. സിമിൽ മഞ്ഞനാടിയിൽ നന്ദിയും പറഞ്ഞു.


പൊതു സമ്മേളനത്തിന് ശേഷം ക്നാനായ സംസ്കാരത്തെയും കേരള സംസ്കാരത്തെയും ഭാരത സംസ്കാരത്തെയും കോർത്തിണക്കി കൊണ്ട് ഷാരോണ്‍ ജെയിംസ് കോഴിപറമ്പത്ത് കൊറിയോഗ്രാഫി ചെയ്തു പൂൾ ആൻഡ്‌ ബോണ്‍മൗത്തിലെ 39 കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തം നിറഞ്ഞ കരഘോഷത്തോടെ കാണികൾ ഏറ്റു വാങ്ങി.

വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച ഏകദേശം 4 മണിക്കൂർ നീണ്ട കലാസന്ധ്യ 8.30nu സമംഗളം പര്യവസാനിച്ചു. പരിപാടികൾക്ക് ശ്രീ. ജോണി കുന്നുംപുറം, ശ്രീ. റോയി പഴയിടത്ത്, ലിൻസി ജോമോൻ വട്ടമറ്റത്തിൽ, ജോസ് പീടികപ്പറമ്പിൽ, ബെന്നി കരോട്ടുക്കുന്നേൽ, ജിംജ ജെയ്സ് പഴക്കായിൽ, റോബിൻ ജോസഫ്, സിമിൽ മഞ്ഞനാടിയിൽ, റോബിൻ കളപ്പുരയിൽ, രഞ്ജിത്ത് കല്ലേലുമണ്ണിൽ, അലക്സാണ്ടർ ഈഴാറത്ത്, രാജേഷ് ബാബു എന്നിവർ നേതൃത്വം നൽകി.   

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


                   




കൂടുതല്‍വാര്‍ത്തകള്‍.