CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Minutes 53 Seconds Ago
Breaking Now

RCN ന്റെ ഓർമ്മ അനുസ്മരണ ചടങ്ങിൽ യൂക്മ നേഴ്സ് ഫോറത്തിന് പ്രത്യേക ക്ഷണം

റോയൽ കോളേജ് ഓഫ് നഴ്സിംഗ് ഈ വർഷത്തെ ഓർമ്മ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ദിവസം ലണ്ടനിലെ കാവേണ്ടിഷ് സ്ക്വയറിലുള്ള RCN ആസ്ഥാനത്ത് വച്ചു നടത്തി. തദവസരതിൽ ബ്രിട്ടീഷ്‌ ആർമിയുടെയും നേവിയുടെയും റോയൽ ഫയർ ഫോഴ്സിന്റെയും നിലവിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരും RCN കൌണ്‍സിൽ മെംബേർസും പങ്കെടുത്തു.

563e0ba57035d.jpg

 

http://europemalayali.co.uk/cms_files/563e0a2a7ff50.jpg

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികള്‍ ആയ പട്ടാളക്കാരുടെയും ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗം ആയിട്ടാണ് സാധാരണ നവംബർ 11 ന് യൂകെയിൽ ഒഫീഷ്യൽ ആയി ഓർമ്മ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക.

563e0aa225e0c.jpg

ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട്. ഓരോ സംഘടനയും അതിനു മുമ്പ് അവരുടെ ഓർമ്മ അനുസ്മരണ ചടങ്ങ് നടത്തുന്നു. ഈ വർഷത്തെ ചടങ്ങിൽ യൂക്മയുടെ നേഴ്സ് ഫോറമായ UNFന്റെ പ്രസിഡന്റ്‌ ശ്രി എബ്രഹാം ജോസ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

UNF ന് കിട്ടിയ വലിയൊരു അംഗീകാരമായി ഇതിനെ കരുതാം. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നും വന്നിരിക്കുന്ന നേഴ്സുമാർക്ക് കിട്ടുന്ന ഒരു വലിയ അംഗീകാരം. ഇതൊരു സുവർണ്ണ നേട്ടമായി കാണാമെന് ശ്രി എബ്രഹാം ജോസ് അറിയിച്ചു. UNF ന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ RCN ഉം ആയി സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖലകളെക്കുറിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

563e0bdef1bd5.jpg

ചടങ്ങിൽ RCN പ്രസിഡന്റ്‌ ശ്രീമതി സിസിലിയ അനിം എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപെട്ട മോൻസിഞ്ഞൊർ കാനോണ്‍ റോബർട്ട്‌ കോര്രിഗൻ പ്രത്യേക സന്ദേശം കൊടുത്തു. ഇരുപതൊന്നാം നൂറ്റാണ്ടിലും ഈ ആധുനിക ജീവിതത്തിലും യുദ്ധസമാനമായ കാലം നിലനില്ക്കുന്നു എന്നും ഈ വർഷത്തെ സിറിയൻ പ്രശ്നവും, ആഫ്രിക്കയിലെ എബോള പൊട്ടിപുറപെടലും നേപ്പാൾ ദുരിതവും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ പ്രവാസി നേഴ്സുമാർ അനുഭവിക്കുന്ന ദുരിതങ്ങൾ അദ്ദേഹം പ്രത്യകം ഊന്നി പറഞ്ഞു. ചടങ്ങിൽ മേജർ ക്രിസ് കാര്റെർ, മേജർ നിക്കോള, മേജർ കരേൻ എന്നിവർ ഡിഫെൻസ് നേഴ്സസ് ഫോറം പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.