CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 43 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് ഫലം: കര്‍ഷക അവഗണനയ്ക്കുള്ള തിരിച്ചടി: ഇന്‍ഫാം ദേശീയ സമിതി

കോട്ടയം: അതിരൂക്ഷമായ കാര്‍ഷികപ്രതിസന്ധിയില്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം ഇടപെടലുകള്‍ നടത്താതെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകനിഷേധ നിലപാടുകള്‍ക്കും കര്‍ഷക അഗവണനയ്ക്കുമുള്ള തിരിച്ചടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കര്‍ഷകരെ സ്ഥിരനിക്ഷേപമായി ആരും കരുതേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ഷകരെ സംരക്ഷിക്കുന്നവരെ സഹായിക്കുമെന്ന് കേരളത്തിലെ കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിന്റെ നിലപാടിനുള്ള ജനകീയ അംഗീകാരംകൂടിയാണിതെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. കേരളത്തില്‍ പലയിടങ്ങളിലും പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലും പശ്ചിമഘട്ടമേഖലകളിലും കര്‍ഷകപ്രതിനിധികള്‍ സ്വതന്ത്രരായി മത്സരിച്ചുവിജയിച്ചത് പുതിയമുന്നേറ്റത്തിന്റെയും മാറ്റത്തിന്റെയും തുടക്കമാണെന്നും സംസ്ഥാന ഭരണനേതൃത്വം തിരുത്തലുകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ ഇതിലും വലിയ തിരിച്ചടി ആറു മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.