CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 49 Minutes 17 Seconds Ago
Breaking Now

യുക്മ ദേശിയ നിർവാഹക സമിതി യോഗവും വിപുലമമായ സ്വാഗത സംഘ രൂപീകരണവും ഇന്ന് ഉച്ച കഴിഞ്ഞു ഈസ്റ്റ്‌ ആംഗ്ലിയ റീ ജിയനിൽ വാട്ട്ഫോർഡിൽ നടക്കും

യുക്മ ദേശിയ നിർവാഹക സമിതി യോഗവും വിപുലമായ സ്വാഗത സംഘ യോഗവും വാട്ഫോർഡിൽ വെച്ച് നടക്കും. യുക്മ ദേശിയ നിർവാഹക സമിതി യോഗം രാവിലെ 10 മണിക്ക് ആരംഭിക്കും എന്ന് സെക്രട്ടറി സജിഷ് ടോം അറിയിച്ചു. യുക്മയുടെ വിവിധ റിജിയണൽ കലാമേളകൾ വിജയകരമായി പൂർത്തീകരിച്ച കഴിഞ്ഞു. ഏറ്റവും ആദ്യം യോർക്ക്‌ ഷെയർ ഹാംബർ റീജിയനാണ് റിജിയണൽ കലാമേള സംഘടിപ്പിച്ചത്. യുക്മ സൌത്ത് ഈസ്റ്റ്‌ കലാമേള ഇന്നലെ പൂർത്തീകരിച്ചതോടെ റിജിയണൽ കലാമേള ഏറക്കുറെ പൂർത്തീകരിച്ചു  കഴിഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ നാഷണൽ കലാമേള നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. നാളിതു വരെ സുതാര്യമായ രീതിയിലാണ്‌ നാഷണൽ കലാമേള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കന്നത്. ഏറെ പ്രതീക്ഷയോടെയാണ് യുകെ മലയാളികൾ  യുക്മ നാഷണൽ കലാമേളയെ നോക്കി കാണുന്നത്. ജന്മം കൊണ്ട നാൾ മുതൽ യുകെ മലയാളികൾ നെഞ്ചിൽ ഏറ്റുന്ന കലാമേളകൾ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്യക്ഷ്യ ഉദാഹരണം ആണ്. 

 

 ഈ കലാമേളകളിൽ തികഞ്ഞ ഔദ്യോഗികത കൊണ്ട് വരാൻ തുടക്കം മുതൽ തന്നെ യുക്മ ദേശിയ നേതൃത്വം പരിശ്രമിച്ചിട്ടുണ്ട്. യുക്മയുടെ   പ്രഥമ കലാമേള ബ്രിസ്ടോളിൽ നടന്നു. അന്ന് നാട്ടിലെ സ്കൂൾ കോളേജ് യുവജനോൽസവങ്ങളെ വെല്ലുന്ന തയാറെടുപ്പുകൾ നടത്തി കൊണ്ട് യുകെയിൽ അത് അക്ഷരാർഥത്തിൽ നടപ്പിലാക്കാം എന്ന് കാട്ടി കൊടുക്കുന്നതിൽ യുക്മ ആദ്യ ദേശിയ സമിതി മഹനീയമായ പങ്കു വഹിച്ചു. പിന്നിട് എല്ലാ കലാമേളകളും നടക്കുമ്പോൾ മുഴുവൻ മാധ്യമ പ്രവർത്തകരെയും യുകെ മലയാളികളെയും അറിയിച്ചു കൊണ്ട് നാട്ടിൽ നടക്കുന്ന യുവജനോത്സവങ്ങളുടെ ശൈലി കൊണ്ട് വരാൻ യുക്മ ദേശിയ സമിതികൾ ഏറെ പരിശ്രമിച്ചിരുന്നു. നിരവധി വിമർശനങ്ങളെ ക്രിയാത്മകമായി നേരിട്ടു കൊണ്ടും കാലോചിതമായ മാറ്റങ്ങൾ വരുത്തി കൊണ്ടുമാണ് യുക്മ കലാമേളകൾ മുൻപോട്ടു പോയ്കൊണ്ടിരിക്കുന്നത്.   ഇന്ന് യുകെ മലയാളികൾ ഏറെ ഇഷ്ടപെടുന്ന യുക്മ കലാമേളകൾ ഇന്നത്തെ രൂപവും ഭാവവും കൈ വരാൻ അഹോരാത്രം പണിയെടുത്ത നിരവധി പേർ യവനികയ്ക്ക് പിന്നിൽ ഉണ്ട് എന്നത് ഒരു വലിയ സത്യം ആണ്. ഇന്ന് യുക്മയുടെ ഏറ്റവും വലിയ ജനകീയ പങ്കാളിത്വം നിറഞ്ഞ പരിപാടികളിൽ ഒന്നാണ് യുക്മ കലാമേളകൾ കാലോചിതമായ മാറ്റങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കി മുൻപോട്ടു പോകുവാൻ വേണ്ടിയുള്ള ചർച്ചകളുടെ ആദ്യ പടിയാണ് ഈ നിർവാഹക സമിതി യോഗം.

ഉച്ച കഴിഞ്ഞു വിപുലമായ സ്വാഗത സംഘ മീറ്റിങ്ങും ഉണ്ട്. റീജിയനിലെ പ്രധാന വ്യക്തികളെ  ഉൾപ്പെടുത്തി കൊണ്ടാണ്  സ്വാഗത സംഘ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.  

പരിപാടി നടക്കുന്ന അഡ്രസ്‌:      

Mill End Sports & Social Club, 

Penn Road, Mill End, Rickmansworth

Hertfordshire - WD3 8QN

 




കൂടുതല്‍വാര്‍ത്തകള്‍.