CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 36 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷൽ - മസാല ചേർക്കാത്ത ബിരിയാണി

മസാലകൾ ചേർത്ത ബിരിയാണി ഇന്ന് പലർക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മസാലകൾ ഇല്ലാത്ത ഒരു ബിരിയാണി ആയാലോ ? ആനിയമ്മച്ചി സ്പെഷൽ ചിക്കൻ / മട്ടൻ ബിരിയാണി

ചിക്കൻ / മട്ടൻ ബിരിയാണി

 1. കോഴി - ഒന്നരക്കിലോ 

2. ബിരിയാണി അരി - 3 നാഴി ( 3 ടീമഗ് നിറച്ച് ) 

3. പുതിനയില , മല്ലിയില - ഓരോ പിടി വീതം 

4. മുട്ട - 6 എണ്ണം 

5. സവോള - 5 എണ്ണം  2 സവോള കനം കുറച്ച് വറുത്തു കോരുക , 3 എണ്ണം കൊത്തി  അരിയുക . 

6. തക്കാളി 4 വലുത് - ചെറുതായി അരിയുക 

7. ഇഞ്ചി - 1 വലിയ കഷണം ( കൊത്തി അരിയുക ) 

8. വെളുത്തുള്ളി - അരക്കപ്പ് ( കൊത്തി അരിയുക ) 

9. പച്ച മുളക് - 25 അല്ലെങ്കിൽ 30 എരുവ് ആവശ്യത്തിനു ( അറ്റം പിളർന്നത് ) 

10. പട്ട , ഗ്രാമ്പൂ  , 

11. മുന്തിരി, അണ്ടിപ്പരിപ്പ് - വറുത്തു എടുക്കുക 

കോഴി മുറിച്ച് കഷണങ്ങളാക്കി കഴുകി പുളി  വെള്ളത്തിൽ വൃത്തിയാക്കി വയ്ക്കുക.  ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ   ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി കൊത്തി  അരിഞ്ഞതും  പച്ച മുളകും ഇട്ട് മൂപ്പിക്കുക . ഒരു വിധം മൂക്കുമ്പോൾ       ( സ്വൽപം ബ്രൌണ്‍ കളർ  ആകുമ്പോൾ ) അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് മൂപ്പിക്കുക .തക്കാളി മൂത്ത് അലിയുമ്പോൾ കഴുകി വച്ചിരിക്കുന്ന കോഴിയും, പുതിനയിലയും മല്ലിയിലയും ഇട്ട് വേവിക്കുക .ഉപ്പു ,പുളി , മസാലയെല്ലാം പാകമാണോ എന്ന് നോക്കി ഇറക്കാം . 

സ്വൽപം ചാറ് ഉണ്ടായിരിക്കണം. 

ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് തിളക്കുമ്പോൾ പട്ടയും ഗ്രാമ്പുവും ഇട്ട് ഇളക്കി അരി ഇട്ട് വേകുമ്പോൾ വാർത്തെടുത്ത് നിരത്തിയിടുക . വെന്തു പോകരുത് , അരി നേരത്തെ കഴുകി വാരി വക്കണം . ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ആദ്യം ഒരു തവി ചാറ് ഒഴിച്ച് , പിന്നെ ചോറ് , പിന്നെ കഷണങ്ങൾ, ചാറ് പിന്നെ ചോറ് കഷണങ്ങൾ ഇങ്ങനെ ഇട കലർത്തി ഇടുക . അതിനു ശേഷം മൊത്തം ഒന്ന് പയ്യെ മറിച്ച് യോജിപ്പിക്കുക . ഒത്തിരി ഇളക്കരുത് .

സവോള വറുത്തതും , അണ്ടിപ്പരിപ്പും , മുന്തിരിയും ചോറിന്റെ ഇടയില ഇട്ട് മിക്സ് ചെയ്യുകയോ...പ്ലേറ്റിൽ എടുക്കുമ്പോൾ മീതെ ഇട്ട് അലങ്കരിക്കുകയോ ചെയ്യാം ..മുട്ട നടുവിൽ വച്ച് ചൂടോടെ വിളമ്പാം . 

NB : കറിയും ചോറും ചൂടോടു കൂടി ലെയര് ചെയ്‌താൽ നന്നായിരിക്കും . അതെ പോലെ നല്ല ചൂടോടു കൂടെ വിളമ്പുകയും ചെയ്യണം . സാലഡ്, പപ്പടം , അച്ചാർ കൂട്ടി വിളമ്പാം .