CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 11 Seconds Ago
Breaking Now

യുകെയിലെ മണ്ഡലകാല പൂജകള്‍ക്ക് ബ്രിസ്‌റ്റോളില്‍ തുടക്കം

പ്രപഞ്ചസത്യത്തിനു മുന്നില്‍  ജാതിമത, പണ്ഡിതപാമര  ധനികദരിദ്ര  വ്യത്യാസം ഇല്ലാതെ മനുഷ്യരെല്ലാം തുല്യരാണെന്നുള്ള തത്ത്വം ഉദ്‌ഘോഷിക്കുന്ന ശബരിമലയിലെ തീര്‍ഥാടനകാലത്ത് യു.കെ യിലങ്ങോളമിങ്ങോളം നടത്താറുള്ള അയ്യപ്പപൂജകള്‍ക്ക് തുടക്കം കുറിക്കുവാന്‍ ബ്രിസ്‌ടോളില്‍ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ഈ മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 2 മണി വരെ ബ്രിസ്‌റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വച്ചായിരിക്കും ബ്രിസ്‌റ്റോള്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള അയ്യപ്പപൂജ. മുന്‍കാലങ്ങളിലെപ്പോലെ തന്നെ പ്രശസ്ത വാദ്യകലാകാരനും താന്ത്രികനുമായ ശ്രീ കുംഭകോണം വെങ്കടേഷ്, ബ്രിസ്‌റ്റോള്‍ ഹിന്ദു ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ കമലേഷ് വ്യാസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഈ വര്‍ഷവും പൂജാ ചടങ്ങുകള്‍ നടക്കുക.

രാവിലെ 9.30 നു സഹസ്രനാമാര്‍ച്ചനയോടെ (വിളക്കുപൂജ) തുടങ്ങുന്ന ചടങ്ങുകള്‍ സംഗീതാര്‍ച്ചന, പടിപൂജ, മഹാദീപാരാധന, പുഷ്പാഞ്ജലി എന്നിവയ്ക്കു ശേഷം ഹരിവരാസനത്തോടെ സമാപിക്കും. ബ്രിസ്‌റ്റോള്‍ ഹിന്ദു സമാജം ഭജന സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഗീതാര്‍ച്ചനയില്‍ ബ്രിസ്‌റ്റോള്‍ നിവാസിയും ശാസ്ത്രീയ സംഗീതാദ്ധ്യാപകനുമായ ശ്രീ സണ്ണിസാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരോടൊപ്പം പങ്കെടുക്കുന്നുണ്ട്.

പൂജാ ചടങ്ങുകള്‍ക്കു ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഇതിനു ശേഷമുള്ള ഓരോ വാര്യാന്തത്തിലും ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ അയ്യപ്പപൂജകള്‍ നടക്കുന്നുണ്ടെന്നുള്ളത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഒല്യംമൃറ െഒലമവേ, ടീൗവേമാുീേി, ജീീഹല, ഗലി,േ ഋമേെ ഒമാ, ഇമായൃശറഴല, ആശൃാശിഴവമാ, ഉമൃയ്യ, ചീേേശിഴവമാ, ങമിരവലേെലൃ, ചീൃവേമാുീേി, ചീൃംശരവ എന്നിവിടങ്ങളിലെല്ലാം ഈ വര്‍ഷം അയ്യപ്പ പൂജയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതര സ്ഥലങ്ങളിലുള്ള പൂജകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചമശേീിമഹ ഇീൗിരശഹ ീള ഗലൃമഹമ ഒശിറൗ ഒലൃശമേഴല(ചഇഗഒഒ) ന്റെ ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്.

ബ്രിസ്‌റ്റോള്‍ അയ്യപ്പ പൂജയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Ravi – 07817637005, Kishan – 07877757361

 

കഴിഞ്ഞ വര്‍ഷത്തെ അയ്യപ്പ പൂജയുടെ highlights കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

https://youtu.be/EnCuQFBx5y0

 




കൂടുതല്‍വാര്‍ത്തകള്‍.