CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 59 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളികളെ സംഗീതത്തിൽ ആറാടിച്ചു കൊണ്ട് ട്രഫോർഡ് മലയാളീ അസോസിയേഷന്റെ ദശവാർഷികം

നജീം അർഷാദ്, അരുണ്‍ ഗോപൻ, വൃന്ദാഷെമീക്ക് തുടങ്ങിയവരോടൊപ്പം പത്തോളം പേരായിരുന്നു ട്രൂപ്പിൽ ഉണ്ടായിരുന്നത്.

മാഞ്ചസ്റ്റർ: ഇന്നലെ അക്ഷരാർഥത്തിൽ മാഞ്ചസ്റ്ററിലെ മലയാളികളെ അതിശയപ്പിച്ചു കൊണ്ടായിരുന്നു ട്രാഫോർഡ് അസോസിയേഷന്റെ ദശവാർഷികം "ദശസന്ധ്യ" സമാപിച്ചത്. മാഞ്ചസ്റ്ററിലെ ഫോറം സെന്റർ മലയാളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ അവരെ നിയന്ത്രിക്കാൻ ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രവർത്തകരും സെക്യൂരിറ്റിമാരും പാടുപെടുകയായിരുന്നു.

ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ ദശവാർഷിക സമാപനത്തോട്‌ അനുബന്ധിച്ചു നടത്തിയ നജിം അർഷാദ്, അരുണ്‍ ഗോപൻ ടീമിന്റെ ഗാനമേള ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ദശസന്ധ്യയുടെ ഉത്ഘാടനച്ചടങ്ങിനായി ഒരു പറ്റം വിശിഷ്ട അതിഥികൾ കൂടിയപ്പോൾ പരിപാടി  കൊഴുക്കുകയായിരുന്നു. ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. സിബി വേകത്താനത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ദശ വാർഷികഘോഷ സമാപന സമ്മേളനം ഇന്ത്യൻ കോണ്‍സുലർ ജനറൽ ശ്രീ. ജെ .കെ ശർമ്മ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചീടിൽ MP ശ്രീമതി മേരി റോബിൻസണ്‍ ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ സുവനീർ സ്വരം പ്രകാശനം ചെയ്തു.

ചടങ്ങിൽ മുൻ ക്രോയിടോണ്‍ മേയറും സിറ്റി കൌണ്‍സിലറുമായ ശ്രീമതി. മഞ്ജു ഷാഹുൽ ഹമീദ്, ഗ്ലോബൽ പ്രവാസി മലയാളി കൌണ്‍സിൽ പ്രസിഡന്റ് ശ്രീ. സാബു കുര്യൻ, അഡ്വ. റെൻസണ്‍ തുടിയാൻപ്ലാക്കൽ, ശ്രീ. ജോർജജു് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രശസ്തരായ മലയാള ചലചിത്ര പിന്നണി ഗായകാരായ നജീം അർഷാദ്, അരുണ്‍ ഗോപൻ, വൃന്ദാഷെമീക്ക് എന്നിവരുടെ ഗാനാലാപനം കാണികളെ കോരിത്തരിപ്പിക്കുകയായിരുന്നു. പല സന്ദർഭങ്ങളിലും ഇരിപ്പിടങ്ങളിൽ എഴുന്നേറ്റും അരുണ്‍ ഗോപനോടൊപ്പം നൃത്തച്ചുവടുകൾ വച്ചായിരുന്നു ഗാനമേളയെ വരവേറ്റത്.

ഇടവേളയില്ലാതെ നാലു മണിക്കൂർ നേരം മാഞ്ചസ്റ്ററിലെ മലയാളി ഗാനാസ്വാദകരെ തങ്ങളുടെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ ആക്കിയാണ് നജിം അർഷാദ്, അരുണ്‍ ഗോപൻ ടീം ഗാനമേള പൂർത്തിയായതു. യേശുദാസ് ഷോയ്ക്ക് ശേഷം യുകെയിൽ ആദ്യമായാണ് ഒരു പക്ഷെ ലൈവ് ഓർക്സ്ട്ര അരങ്ങേറിയത് . നജീം അർഷാദ്, അരുണ്‍ ഗോപൻ, വൃന്ദാഷെമീക്ക് തുടങ്ങിയവരോടൊപ്പം പത്തോളം പേരായിരുന്നു ഗാനമേള ടീമിൽ ഉണ്ടായിരുന്നത്.

56403b2f6c6ca.jpg

ദശസന്ധ്യയിൽ ഗാനമേളയോടൊപ്പം നിമ്മി അരുണ്‍ ഗോപന്റെ നൃത്തവും ട്രാഫോർഡിലെ കുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശിൽപ്പവും ഇടവില്ലാതെ കടന്നു പോയപ്പോൾ കാണികൾക്ക് വളരെ ആനന്ദമേകി. ട്രാഫോർഡ് മലയാളീ അസോസിയേഷനിലെ എല്ലാ സ്ത്രീ മെമ്പർമാരും ഒരേ വർണ്ണത്തിലുള്ള സാരികൾ അണിഞ്ഞു സ്റ്റേജിൽ   നിന്ന് കൊണ്ട് ദശ വാർഷികാഘോഷത്തൂടക്കത്തിൽ പാടിയ പ്രാർത്ഥന ഗാനം കാണികൾക്കിടയിൽ വളരെ പ്രോത്സാഹനം ഉളവാക്കുന്നതു ആയിരുന്നു. സമീപത്തെ എല്ലാ  മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടി ആയതു കൊണ്ട് തന്നെ വളരെ ചിട്ടയോട്കൂടി ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ പരിപാടി  വിജയിക്കുവാനായതെന്ന് സംഘാടകർ അറിയിച്ചു.

 

ദശ വാർഷിക സമാപന സമ്മേളനമായ ദശസന്ധ്യയിൽ വച്ച് ട്രാഫോർഡ് മലയാളീ അസോസിയേൻ മെമ്പറും ഗ്ലോബൽ പ്രവാസി മലയാളി കൌണ്‍സിൽ ചെയർമാനുമായ ശ്രീ. സാബു കുര്യന് മാന്നാംകുളത്തെ പ്രവാസിരത്ന അവാർഡു നൽകി ആദരിച്ചു. അതോടൊപ്പം തന്നെ ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ കഴിഞ്ഞ പത്ത് വർഷകാലം പ്രസിഡന്റുമാരായിരുന്ന ഷോണി തോമസ്, ശ്രീ. സാബു കുര്യൻ, അഡ്വ. റെൻസണ്‍ തുടിയാൻപ്ലാക്കൽ, ഡോ. സിബി വേകത്താനം, ശ്രീ. ബിജു ജോണ്‍, ശ്രീ. ഗ്രയിസണ്‍, കുര്യാക്കോസ്, ശ്രീ. ഷൈജൂ ചാക്കോ എന്നിവരെയും ഇൻഡ്യൻ കോണ്‍സുലർ ജനറൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

കുട്ടികളുടെ വിദ്യാഭ്യാസ അവാർഡുകൾക്ക് തിരഞ്ഞെടുക്കപെട്ട അലക്സ്‌ റെൻസണ്‍, ജോർജ് തോമസ്, ഡെറിക്ക് ടോണി എന്നിവർക്ക് നജിം അർഷാദ് അവാർഡുകൾ സമ്മാനിക്കുകയുണ്ടായി. ട്രാഫോർഡ് മലയാളീ അസോസിയേഷൻ നടത്തിയ ഫോട്ടോഗ്രാഫി മത്സര വിജയികളായ ഷോണി തോമസ്, ഷൈജൂ ചാക്കോ, ഗോൾഡി എന്നിവർക്ക് അവാർഡ്‌ വിതരണം ചെയ്തു. ഗ്ലോബൽപ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ആൻഡ് റിക്രൂട്ട്മെന്റും ആണ് ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ പത്താം വാർഷികാഘോഷത്തിന്റെ ഔദ്യോഗിക സ്പോണ്സർമാർ.  

ദശ സന്ധ്യയുടെ അവതാരകരായത്  മാഞ്ചസ്റ്ററിലെ അറിയപ്പെടുന്ന ബിസ്സിനസ്സ്കാരനായ വിൽ‌സണ്‍, ഗായകൻ അരുണ്‍ ഗോപന്റെ ഭാര്യയുമായ നിമ്മി അരുണും ആയിരുന്നു. പരിപാടിക്ക് ട്രാഫോർഡ് മലയാളീ അസോസിയേൻ ഭാരവാഹികളായ ഷിജു ചാക്കോ, സാജു ലാസർ, ബിജു ജോണ്‍, ഷൈജൂ ചാക്കോ, ഷോണി തോമസ്, സ്റ്റാൻലി ജോണ്‍, സ്റ്റാനീ ഇമ്മാനുവേൽ, ചാക്കോ ലുക്ക് , മാത്യൂ ചമ്പക്കര, കുഞ്ഞുമോൻ ജോസഫ്, ബൈജു കോര, ഗ്രയിസണ്‍ കുര്യാക്കോസ്, ഡോണി അഗസ്റ്റിൻ, ഡോണി ജോണ്‍, ബിനോയ്‌ കുര്യാക്കോസ്, സുനിൽ വി.കെ, ബിജു ചെറിയാൻ, സിന്ധു സ്റ്റാൻലി, ടെസ്സി കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.

56403f083d6f3.jpg




കൂടുതല്‍വാര്‍ത്തകള്‍.