CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 8 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വി. അന്തോണീസിന്റെ നൊവേനയും ലത്തീൻ മലയാളം കുർബാനയും ഇന്ന്

മാഞ്ചസ്റ്ററിൽ എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചകളിൽ നടന്നു വരുന്ന ലത്തീൻ മലയാളം ദിവ്യബലിയും വി. അന്തോണീസിന്റെ നൊവേനയും ഇന്ന് ചൊവ്വ വൈകുന്നേരം 7 മണിക്ക് ആയിരിക്കുമെന്ന് വികാരി. റവ. ഫാ. റോബിൻസണ്‍ മെൽക്കിസ് അറിയിച്ചു.

 ഉദ്ദിഷ്ട കാര്യങ്ങളുടെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ പാദുവായിലെ വി. അന്തോണീസിന്റെ നാമധേയത്തിൽ നടന്നു വരുന്ന നൊവേനയിൽ ഭക്ത ജനങ്ങൾക്ക്‌ ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു.

ആശരണർക്കും ആലംബഹീനർക്കും എന്നും താങ്ങായി നിൽക്കുന്ന, ഉണ്ണിയേശുവിനെ കൈകളിൽ വഹിക്കുവാൻ ഭാഗ്യം സിദ്ധിച്ച വി. അന്തോണീസിന്റെ നാമധേയത്തിൽ നടന്നു വരുന്ന നൊവേനയിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും  റവ. ഫാ. റോബിൻസണ്‍ മെൽക്കിസ് സ്വാഗതം ചെയ്തു കൊള്ളുന്നു. 

വിലാസം:

ST. HILDAS. R.C. CHURCH, 

66 KENWORTHY LANE 

NORTHENDEN

 

MANCHESTER, M22 4EF 






കൂടുതല്‍വാര്‍ത്തകള്‍.