CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 43 Seconds Ago
Breaking Now

കാര്‍ഷിക മേഖലയില്‍ വിദേശനിക്ഷേപം: കര്‍ഷകന്റെ നടുവൊടിക്കും: ഇന്‍ഫാം

കൊച്ചി: കാര്‍ഷിക മേഖല ഒന്നടങ്കം വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകസമൂഹത്തിന്റെ ജീവിതത്തെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും കേന്ദ്രസര്‍ക്കാര്‍, തീരുമാനം പുനഃപരിശോധിക്കുവാന്‍ തയ്യാറാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കഴിഞ്ഞ നാളുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ട ആസിയാന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളെത്തുടര്‍ന്നും വിവിധ ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയിലൂടെയും കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞ് ഈ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്.

ഈയവസരത്തില്‍ വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപത്തിനായി ഇന്ത്യയുടെ കാര്‍ഷിക മേഖല തുറന്നുകൊടുക്കുന്നത് സാധാരണ കര്‍ഷകന് ഇരുട്ടടിയാണ്.  ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും കര്‍ഷകനെ സംരക്ഷിക്കുവാനുമുള്ള ക്രിയാത്മക പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.  ഖനനം, വ്യോമയാനം, ബാങ്കിംഗ് മേഖലകള്‍ എന്നിവയ്ക്ക് തുല്യമായി കാര്‍ഷിക മേഖലയെ കാണുന്നത് ശരിയായ രീതിയല്ല.

റബര്‍, ഏലം ഉള്‍പ്പെടെ വിവിധ കാര്‍ഷിക നാണ്യവിളകളുടെ വിലത്തകര്‍ച്ചമൂലമുള്ള വന്‍ ജീവിത പ്രതിസന്ധിയില്‍ ക്രിയാത്മക നടപടികള്‍ക്കുപോലും തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുമ്പോള്‍ ഈ മേഖലയില്‍ വിദേശനിക്ഷേപത്തിനായി വാതില്‍ തുറന്നുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.