CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 18 Minutes 46 Seconds Ago
Breaking Now

ഷെഫീല്‍ഡ് മലയാളി അസോസിയേഷൻ "ദശവര്‍ഷോത്സവം" കൊടിയിറങ്ങി.

ദൂര സ്ഥലങ്ങളിൽ നിന്ന് വരെ വന്ന കാണികളെ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ലേഡി മേബിള്‍ ഹാള്‍ നിറഞ്ഞ് കവിയുകയായിരുന്നു.

ഷെഫീല്‍ഡ് മലയാളികളെ ഇളക്കി മറിച്ച് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ പത്താം വാര്‍ഷിക സമാപന പരിപാടിയായ "ദശവര്‍ഷോത്സവം"കൊടിയിറങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ലേഡി മേബിള്‍ ഹാള്‍ നിറഞ്ഞ് കവിയുകയായിരുന്നു. അകലെ നിന്നു പോലും പരിപാടി കാണുവാന്‍ ആസ്വാദകര്‍ എത്തി ഹാളിന്‍റെ സൈഡില്‍ നിന്നു വരെ ഷോ ആസ്വദിച്ചു എന്നുള്ളത് സംഗീത സായാഹ്നങ്ങളെ മലയാളികള്‍ എത്രകണ്ട് ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്. 

5643fd0281a05.jpg

പ്രശസ്തരായ മലയാള ചലച്ചിത്ര പിന്നണി ഗായകാരായ നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാ ഷമീക്ക് എന്നിവര്‍ക്കൊപ്പം യുകെയിലെ നല്ലൊരു പാട്ടുകാരനായ ജിബിന്‍ ജോര്‍ജ്ജ് എന്നിവരുടെ ദശവര്‍ഷോത്സവം ഗാനമേള ഒരു തട്ടുപൊളിപ്പന്‍ വിഭവമായിരുന്നു കാണികള്‍ക്ക് സമ്മാനിച്ചത്.

 

പ്രാർ​ത്ഥ​നാഗാനത്തോടെ ആരംഭിച്ച പരിപാടി അസോസിയേഷന്‍ പ്രസിഡന്‍റ് ഷാജു സി ബേബിയുടെ അദ്ധ്യക്ഷതയില്‍ കമ്മറ്റി അംഗങ്ങളായ സ്റ്റാന്‍ലി ജോസഫ്,, ബിബിന്‍ ജോസ്, ഷിബു ജോര്‍ജ്ജ്, അബ്രഹാം ജോര്‍ജ്ജ്, ശ്രീകുമാര്‍ വാരകില്‍, ആനി പാലിയത്ത് എന്നിവര്‍ ഷാജു സി ബേബിയോടൊപ്പം നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.  മണ്‍മറഞ്ഞു പോയ അസോസിയേഷന്‍ അംഗങ്ങള്‍ക്കും, മറ്റ് ബന്ധുമിത്രാദികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്നു മുന്‍വര്‍ഷങ്ങളിലെ മുഴുവന്‍ പ്രസിഡന്‍റ് സെക്രട്ടറിമാരുടെ ആശംസ പ്രസംഗങ്ങള്‍ നടന്നു.  

കഴിഞ്ഞ പത്ത് വര്‍ഷങ്ങളുടെ അസോസിയേഷന്‍ ചരിത്രവും നാഴികകല്ലുകളും സുന്ദര നിമിഷങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ "പ്രയാണം" എന്ന സുവനീര്‍ തദവസരത്തിൽ പ്രകാശനം ചെയ്തു. ഇതിന്‍റെ ഓണ്‍ലൈന്‍ പ്രസാധനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഷെഫീല്‍ഡ് അസോസിയേഷന്‍റെ കാര്‍ന്നോരും അസോസിയേഷനില്‍ ഇക്കാലമത്രയുമ്മുള്ള കമ്മറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത അപ്പിച്ചായന്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന എബ്രഹാം ജോര്‍ജിനു പുരസ്കാരം നല്കി ആദരിച്ചു . അസോസിയേഷന്‍ പരിപാടിയുടെ മോടി കൂട്ടി ആഘോഷങ്ങള്‍ www.vsquaretv.com എന്ന വെബ് സൈറ്റില്‍ "V Square TV" തത്സമയം പ്രക്ഷേപണം ചെയ്യുകയും 700നു അടുത്ത് ആസ്വാദകര്‍ ഇത് ലൈവ് ആയി കാണുകയും ചെയ്തു.  


അരുണ്‍ ഗോപന്‍റെ ഭാര്യ നിമ്മി അരുണിന്‍റെ ക്ലാസിക്കല്‍ നൃത്തത്തോടെ ആരംഭിച്ച ഗാനമേള കാണികളെ കോരിത്തരിപ്പിക്കുകയായിരുന്നു. കാണികള്‍ ഇരിപ്പടങ്ങളില്‍ നിന്ന് എഴുന്നേറ്റും കയ്യടിച്ചും നൃത്തം ചവിട്ടിയുമാണ് ഗാനമേളയെ മേളക്കൊഴുപ്പാക്കിയത്. ലൈവ് ഗാനമേളയായി നടത്തിയ പരിപാടിയില്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തത് ഇന്ത്യയിലും യുകെയിലുമായി ഏറേ പ്രശസ്തി നേടിയ തബല മാന്ത്രികന്‍ മനോജ് ശിവ ....  ഡ്രംസ്സില്‍ മാന്ത്രികജാലം സൃഷ്ടിക്കുന്ന ലണ്ടനില്‍ നിന്നുള്ള  ജോയി ഡ്രംസ്സ്, മൃദംഗം വായിച്ചത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിബിന്‍ ജോര്‍ജ്ജ് , കീബോര്‍ഡ് വിദഗ്ദ്ധരായ ന്യൂബെറിയില്‍ നിന്നുള്ള സിജോ ചാക്കോ, മാഞ്ചസ്റ്ററില്‍ നിന്നും മുകേഷ് കണ്ണന്‍ , ബേസ് ഗിറ്റാറില്‍ ചാള്‍സ് ജോണ്‍സ്സ്,  റിഥം പാഡില്‍ ശ്രീലങ്കക്കാരനായ ഭരണി, പുല്ലാങ്കുഴലില്‍ തേനൂറും സംഗീതം പൊഴിക്കുന്ന മധുസൂദനന്‍ എന്നിവരായിരുന്നു. കേംബ്രിഡ്ജില്‍ നിന്നുള്ള ബോണിഫേസ് ക്ലമന്‍റ് ഈ സംഗീതവിരുന്നിന് ശബ്ദ ക്രമീകരണങ്ങള്‍ ചെയ്തു. വളരെ അടുക്കും ചിട്ടയോടും കൂടി പരിപാടി നടത്തുവാന്‍ പറ്റിയതായി സംഘാടകര്‍ അറിയിച്ചു.

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് നടത്തിയ റാഫിള്‍ മല്‍സരത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഷാജു സി ബേബി എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. 

ടോം സെബാസ്റ്റ്യൻ എടുത്ത പരിപാടിയുടെ ഫോട്ടോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.