CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 40 Seconds Ago
Breaking Now

യുക്മ കലാമേളകളുടെ പ്രശസ്തി പ്രഹസനമോ അംഗീകാരമോ?

6 വർഷങ്ങൾക്കു മുൻപ് ബ്രിസ്റ്റോളിൽ ആരംഭിച്ച യുക്മ നാഷണൽ കലാമേള മുതൽ നാളിന്നുവരെ വിവിധ റീജിയനുകളിലായി യുകെ മലയാളികളുടെ സാംസ്കാരിക ആഘോഷ സമ്മേളന വേദിയായി നടന്നു വന്ന യുക്മ നാഷണൽ കലാമേളകൾ ഓർമ്മച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന യുകെ മലയാളികളോട് യുക്മക്ക് ഒന്നേ പറയാനുള്ളൂ - ഊതിക്കാച്ചിയ പൊന്നിനൊപ്പമാണ് യുക്മ നാഷണൽ കലാമേളയിലെ തിളക്കമാർന്ന വിജയം. ആദ്യ റീജിയണൽ-നാഷണൽ കലാമേള മുതൽ നാളിന്നുവരെ പങ്കെടുക്കുന്ന ഏവരും നാഷണൽ കലാമേള വേദിയിൽ നിന്നും ഒരു സമ്മാനം കൊതിക്കാതെ മത്സരത്തിന് എത്തിയിട്ടില്ല. മത്സര വിജയികളോ അംഗീകാരത്തിന്റെ പടവുകൾ കയറുന്ന ചിത്രമാണ് നാം യുകെ മലയാളികളുടെ മുമ്പിൽ! ആദ്യ കലാമേളയിലെ കലാപ്രതിഭയായ കനേഷ്യസ് അത്തിപ്പൊഴിയിൽ ടി വി അവതാരക രംഗത്തും സംഗീത സംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് സിനിമാ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. ആദ്യ കലാതിലകമായ ജെനീറ്റ റോസ് യുക്മ വിട്ടു പോയി എങ്കിലും യുകെയിലെ അറിയപ്പെടുന്ന നർത്തകികളിൽ ഒരാളായി എഷ്യാനെറ്റ് ടാലന്റ് ഷോയിലും, ഫോബ്മ കലോത്സവത്തിലും ബഹുമതികൾ നേടി മുന്നേറുകയാണ്.

പ്രാദേശിക അസോസിയേഷന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം പ്രകടിപ്പിച്ചു പോന്ന വിവിധ കലാകാരന്മാരുടെ കഴിവുകളും മികവുകളുമാണ് യുക്മ കലാമേളകൾ യുകെ മലയാളി സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുവാൻ വേദിയൊരുക്കിയത്. യുകെയിലെ അറിയപ്പെടുന്ന എല്ലാ ഷോകൾക്കും  ഇന്ന് നിരവധി നർത്തകരും, നർത്തകികളും സ്വന്തം. ഇത്തരത്തിൽ ഉയർന്നു വന്നു ഇന്ന് യുകെയിലെ നൃത്ത ഗ്രൂപ്പുകൾ ഒട്ടു മിക്കതും കയ്യടക്കി വാഴുന്ന കലാകാരന്മാരുടെ ആദ്യ കളരി ആയി യുക്മ നാഷണൽ കലാമേള വേദി ആണെന്ന് എന്നത് പരക്കെ അംഗീകരിച്ച സത്യം. അരുഷി ജൈമോണ്‍ , മരിയ തങ്കച്ചൻ ,  ടോണി വഞ്ചിതാനം ,അലൻ , മിന്ന ജോസും, അലീന തോമസും , അഞ്ജലി ബിജുവും, തെരേസ മാത്യുവും, ലിന്റു ടോമും, സഞ്ചന രമേഷും, അനഘ ജേക്കബും, ഫ്രാങ്ക്ലിൻ ഫെർണ്ണാണ്ടസും, സെബാസ്റ്റ്യൻ ചാക്കോയും, നവരസൻ പ്രതീഷും അടക്കം എത്ര എത്ര പ്രതിഭകൾ ആദ്യമായി അണി നിരന്നതും യുക്മ കലാമേളകളിൽ ആണ് ഇത്തരത്തിൽ യുകെയിലെ മലയാളി സമുഹത്തിന്റെ കലാജീവിതത്തിനു ശക്തമായി അടിത്തറ ആകുവാൻ യുക്മ നാഷണൽ കലാമേളക്ക് കഴിഞ്ഞു.

സംഘാടകർക്ക് ഒരു സ്വാധീനവുമില്ലാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ വിധിനിർണ്ണയം നടത്താൻ വിധികർത്താക്കൾക്ക് യുക്മ കലാമേളകളിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്.  നിരവധി പ്രഗല്ഭരായ വിധി കർത്താക്കൾ ഒരേ സമയം വേദിയിൽ വിധി നിർണ്ണയിക്കുമ്പോൾ അത് കൃത്യമായി കോർത്തിണക്കി കൊണ്ട് കലർപ്പില്ലാതെ അർഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം. കൃത്യമായ മാനദണ്ടങ്ങൾ ഉപയോഗിച്ച് കൊണ്ട് സംയോജിതമായി അവതരിപ്പിക്കുന്ന ഇതൊരു കലാരൂപത്തിനും     അംഗീകാരം കിട്ടിയിട്ടുണ്ട് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്. വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു മത്സരം   സംഘടിപ്പിക്കപ്പെടുമ്പോൾ വിവാദങ്ങൾക്കു ഇട നല്കാത്ത വിധം സുതാര്യമായി പ്രവർത്തിക്കുവാൻ യുക്മ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിന് അളുകൾ എത്തുന്ന പ്രവാസി മലയാളി ചരിത്രത്തിലെ ഏറ്റവും വലിയ കലാ മാമാങ്കങ്ങളിൽ ഒന്നാണ് യുക്മ കലാമേള . കലാമേളക്ക് എത്തുന്നത്‌ വഴി വളരെ ചുരുങ്ങിയ രീതിയിൽ ഏറ്റവും അധികം കലാരൂപങ്ങൾ ആസ്വദിച്ചു കടന്നു പോകാം എന്നുള്ളതും യുക്മ നാഷണൽ കലാമേളയുടെ മാത്രം പ്രത്യേകതയാണ് . ഈ വരുന്ന 21 നു ഹണ്ടിംഗ്ടണ്ണിൽ ലോകത്തിലെ  പ്രവാസി ചരിത്രത്തിലെ അത്യപൂർവ്വം ആയ കലാവിരുന്നിനു സാക്ഷ്യം വഹിക്കാൻ നുറോളം അസോസിയേഷൻ പ്രതിനിധികളും അരമുരുക്കി ഇറങ്ങുമ്പോൾ യുകെയിലെ അറിയപ്പെടുന്ന പൈതൃക പട്ടണം ആദ്യമായി കേരളം പോലെയാകും തീർച്ച. ഇങ്ങനെ നോക്കുമ്പോൾ ഇന്ന് യുകെ പ്രവാസി ജീവിതത്തിലെ ഏറ്റവും വലിയ   പരിപാടിയും ഏറ്റവും വലിയ അംഗീകാരവും ആണ് യുക്മയുടെ കലാമേള. 

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന വിഖ്യാതമായ യുക്മ നാഷണൽ കലാമേളയിൽ അരങ്ങുണർത്താൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരും കലാകാരികളും എത്തുമ്പോൾ നവംബർ മാസത്തിലെ തണുപ്പിന്റെ ആലസ്യത്തിലമർന്ന ഹണ്ടിംഗ്ട്ടണ്ണിലെ സൈന്റ്റ്‌ ഇവോ സ്കൂൾ അങ്കണം യുക്മയുടെ ആറാമത് നാഷണൽ കലാമേള വേദിയായ എം എസ് വിശ്വനാഥൻ നഗറായി മാറുകയായി. യുക്മ യുടെ 9 രീജിയനുകളിലും നിന്നുള്ള മൽസരാർത്ഥികൽ മാറ്റുരക്കുന്ന 4 വേദികളിലും അലയടിക്കുന്ന മത്സരച്ചൂട് നവംബറിലെ കുളിരിനെ അപ്പാടെ മാറ്റി യുക്മ എന്ന ആവേശമായി അലയടിക്കുന്നതിനു സാക്ഷിയാകാൻ എല്ലാ യുകെ മലയാളികളെയും യുക്മ നാഷണൽ കമ്മിറ്റി ഹണ്ടിംഗ്ട്ടണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു 

കലാമേള വേദിയുടെ വിലാസം ചേർക്കുന്നു 

M S V NAGAR 

ST IVE SCHOOL , SECONDARY SCHOOL 

HIGH LEYS , SAINT IVES , HUNTINGDONSHIRE

PE27 6RR




കൂടുതല്‍വാര്‍ത്തകള്‍.