CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 43 Seconds Ago
Breaking Now

ബ്രിസ്‌ക ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ശനിയാഴ്ച. പതിനഞ്ചോളം ടീമുകൾ രജിസ്റ്റെർ ചെയ്തു.ഇനി ഏതാനും ടീമുകൾക്ക് കൂടി മാത്രം അവസരം.

മുൻ വർഷങ്ങളിലേതുപോലെ ഇക്കുറിയും വാശിയേറിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു. പതിനഞ്ചോളം ടീമുകൾ രജിസ്‌ട്രേഷന്‍ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു.ഇനി ഏതാനും ടീമുകൾക്ക് കൂടിയേ അവസരമുള്ളു .

ഈ വര്‍ഷത്തെ ബ്രിസ്‌ക ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്  നവംബര്‍ 14ന്  ബ്രിസ്റ്റൊളിലെ കിങ്ങ്സ് വുഡ് ലെഷെർ  സെന്ററില്‍ വെച്ച് നടത്തുന്നു.ശനിയാഴ്ച രാവിലെ  11.30 മുതല്‍ 6 മണിവരെയാണ് ടൂര്‍ണമെന്റ്. ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു. ബ്രിസ്‌ക  അംഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 15 പൗണ്ടാണ്.മറ്റ് അംഗങ്ങള്‍ക്ക് 20 പൗണ്ടും.വാശിയേറിയ മത്സരമായിരിക്കും ഇക്കുറിയുമെന്ന് പ്രതീക്ഷിക്കാം.ടീമില്‍ വിജയിക്കുന്നവര്‍ക്ക് 101 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും.രണ്ടാം സമ്മാനം 75 പൗണ്ടും ട്രോഫിയുമാണ് . മത്സരങ്ങളിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ ഉടന്‍ മത്സരത്തിനായി  രജിസ്റ്റര്‍ ചെയ്യണമെന്ന് ബ്രിസ്ക പ്രസിഡണ്ട്‌  തോമസ്‌ ജോസഫ്‌ , സെക്രട്രറി ജോസ് തോമസ്‌ എന്നിവർ അഭ്യർത്ഥിക്കുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് :
നിതിന്‍ ലൂക്ക് - 07453283764 നെയ്‌സെന്റ് ജേക്കബ്-07809444940 സ്ഥലം: കിങ്ങ്സ് വുഡ് ലെഷെർ സെന്റർ  ചര്‍ച്ച് റോഡ് സ്‌റ്റേപില്‍ ഹില്‍ BS1 6RH​  




കൂടുതല്‍വാര്‍ത്തകള്‍.