CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 8 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ; ശ്രീ. പോൾസണ്‍ തോട്ടപ്പള്ളി ഉത്ഘാടകൻ

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ ശനിയാഴ്ച (14/11/15) രാവിലെ 11 ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ ശ്രീ. പോൾസണ്‍ തോട്ടപ്പള്ളി ഉത്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ്‌ ശ്രീ. ജോബി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. സിബി വേകത്താനം മുഖ്യ പ്രഭാഷണം നടത്തും. 

നവഭാരത ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 ശനിയാഴ്ച ശിശുദിനമായി ആഘോഷിക്കുമ്പോൾ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കിക്കൊണ്ടും ആത്മവിശ്വാസവും സർഗവാസനകളുടെ വളർച്ചയും ഉദ്ദേശിച്ചു കൊണ്ടാണ് ശിശുദിനാഘോഷങ്ങൾ നടത്തുന്നത്.

ഉത്ഘാടനത്തിന് ശേഷം കുട്ടികൾക്കായി പെയിന്റിംഗ് മത്സരം, മെമ്മറി ടെസ്റ്റ്, സ്‌പെല്ലിംഗ് ടെസ്റ്റ്, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററിലാണ് ആഘോഷപരിപ്പാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഹരികുമാർ പി.കെ, ആഷൻ പോൾ, സിബി മാത്യൂ, സുമ ലിജോ, ബോബിചെറിയാൻ, സാബു പുന്നൂസ്, ഹരികുമാർ കെ.വി., മോനച്ചൻ ആന്റണി, ജയ്‌സണ്‍ ജോബ്‌, മനോജ്‌ സെബാസ്റ്റ്യൻ തുടങ്ങിയവർ ശിശുദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. 

ശിശുദിനാഘോഷങ്ങളുടെ വിജയത്തിനായി എല്ലാ അംഗങ്ങളെയും കുട്ടികളെയും അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ചെയ്യുന്നു. 

പരിപാടി നടക്കുന്ന സ്ഥലം

സെന്റ് ആന്റണീസ് പാരീഷ് സെന്റര്‍.

പോര്‍ട്ട് വേ, വിഥിന്‍ഷോ

മാഞ്ചസ്റ്റര്‍ M22 0WR

 

 

 




കൂടുതല്‍വാര്‍ത്തകള്‍.