CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 35 Seconds Ago
Breaking Now

"അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം" ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ 2016 ഏപ്രിൽ 23 നു സൗത്താപ്റ്റണിൽ

യുകെയിലെ മലയാളി കലാകാരന്മാരുടെ സംഘടന കലാഹാംഷയർ മലയാളി സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ "ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡിന്റെ നാലാം പതിപ്പുമായി എത്തുന്നു. 

യുകെയിലെ മലയാളി സമൂഹത്തിനു പുതുമയാർന്ന ഒരു സംഗീത സംസ്കാരം ആദ്യ ഓൾഡ്‌ ഈസ്‌ ഗോള്‍ഡിലൂടെ കലാഹാംഷയർ സംമാനിച്ചപ്പോഴുണ്ടായ ജനപ്രീതിയിലാണ് യുകെയിൽ അങ്ങോളമിങ്ങോളം സംഘടിപ്പിച്ചു വരുന്ന സമാനമായ സംഗീതസന്ധ്യകൾ. 

സംഗീതത്തെ ഉപാസിക്കുകയും വളരെ പ്രാധാന്യത്തോട് അവതരിപ്പിക്കുകയും ചെയ്യുന്ന ഈ ഷോയിൽ പങ്കെടുക്കുവാൻ ആഗ്രഹിച്ചു നിരവധി സംഗീതോപാസകർ ബന്ധപ്പെടുന്നത് കൊണ്ട് യുകെയിലെ ഗായകരിൽ മാത്രമൊതുക്കാതെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രശസ്തരും പ്രഗൽഭരുമായ സ്റ്റേജ് കലാകാരന്മാർ ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വേദി പങ്കിടും എന്ന് സംഘാടകർ അറിയിച്ചു. 

സൗത്താപ്റ്റണിലെ മലയാളി സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു വിരുന്നാണ് അണിയറയിൽ ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

സിബി മേപ്രത്ത്: 07790854050 (പ്രസിഡന്റ്‌)

ഉണ്ണികൃഷ്ണൻ: 07411775410 (കോ - ഓർഡിനേറ്റർ)  

 

  




കൂടുതല്‍വാര്‍ത്തകള്‍.