CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 16 Seconds Ago
Breaking Now

വരുന്നു കരുത്തുറപ്പിക്കുവാൻ ഈസ്റ്റ്‌ ആംഗ്ലിയ .........മുൻ വർഷത്തെക്കാളും ശക്തിയോടെ

യുക്മയുടെ 2015 കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സൗഹൃദങ്ങളുടെ കലാമേള എന്നറിയപ്പെടുന്ന യുക്മ ദേശിയ കലാമേള ഇക്കുറി ഹണ്ടിംഗ്ട്ടന്നിലെ സെന്റ്‌ ഐവോ സ്കൂളിൽ എം. എസ്. വി നഗറിൽ വരുന്ന 21 നു കൊടിയേറുംമ്പോൾ ഏറെ സന്തോഷിക്കുന്നത് ആതിഥേയരായ ഈസ്റ്റ്‌ ആംഗ്ലിയ റിജിയനായിരിക്കും. കഴിഞ്ഞ അഞ്ചു വർഷമായി സാമ്പത്തികമായി നഷ്ടമായിരുന്ന റിജിയണൽ കലാമേള ഈ വർഷം സാമ്പത്തികമായും കലാമേന്മ കൊണ്ടും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് സണ്ണി മോൻ മത്തായിയുടെ നേതൃത്വപാടവം ഒന്ന് കൊണ്ട് മാത്രമാണ്.

കലാമേള പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഈസ്റ്റ്‌ ആംഗ്ലിയ റിജിനിലെ വിവിധ അസോസിയേഷനുകളെ ബന്ധപ്പെട്ടു പുർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുകയും വിവിധ സ്രോതസ്സുകൾ ഉപയോഗിച്ച്  ധനാഗമന   മാർഗങ്ങൾ കണ്ടെത്തി ഉറപ്പു ചെയ്തത് അദ്ദേഹമാണ്. കഴിഞ്ഞ വർഷം ഉയർത്തിയ ചാമ്പ്യൻഷിപ്‌ നിലനിർത്തുവാനുള്ള അക്ഷീണ പരിശ്രമത്തിൽ ആണ്  ഈസ്റ്റ്‌ ആംഗ്ലിയ. കൃത്യമായി പരിപാടികൾ അജണ്ടയിലുടെ ചർച്ച ചെയ്തു തീരുമാനിച്ചു കൊണ്ട് അത് ഉപേക്ഷ കുടാതെ നടപ്പിലാക്കുന്നതിൽ ഈസ്റ്റ്‌ ആംഗ്ലിയ റിജിയന്റെ കഴിവ് ഒന്ന് വേറെ തന്നെ യുക്മയുടെ ദേശിയ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് മാത്യു നേതൃത്വം കൊടുക്കുന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് റിജിയൻ ഈ കലാമേള നോക്കി കാണുന്നത് .  

മികച്ച അംഗ അസോസിയേഷനുകളുടെ പിന്തുണ ആണ് ഈസ്റ്റ്‌ ആംഗ്ലിയ റിജിയന്റെ ആണിക്കല്ല്. കൃത്യമായി പ്രവർത്തിക്കുന്ന അംഗ അസോസിയേഷനുകളുടെ ആവേശം സ്വാംശീകരിച്ചു വരുന്ന ഈസ്റ്റ്‌ ആംഗ്ലിയ റിജിയനെ തടുത്തു നിർത്തുവാൻ മറ്റു രിജിയനുകൾ നന്നേ പാട് പെടും തീർച്ച. ഇത്തവണ റിജിയണൽ കലാമേള നടന്നത് ബാസിൽഡണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ്.   ജനപങ്കാളിത്തം കൊണ്ട് മറ്റേതൊരു രിജിയനെയും വെല്ലുന്ന പരിപാടിയായിരുന്നു ഇത്തവണത്തെ കലാമേള. ഈ വര്‍ഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയിൽ കേംബ്രിഡ്ജ് ചാമ്പ്യന്മാരായി. ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ 101 പോയിന്റോടെയാണ് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത്.

ഈസ്റ്റ് ആംഗ്ലിയയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 87 പോയിന്റുകളോടെ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ രണ്ടാംസ്ഥാനവും 80 പോയിന്റുകളുമായി നോര്‍വിച്ച് മലയാളി അസോസിയേഷന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്‌സിവിച്ച് മലയാളി അസോസിയേഷന്‍ ഇത്തവണ 76 പോയിന്റുകളുമായി നാലാം സ്ഥാനവും നേടി.

മത്സരങ്ങള്‍ക്കൊടുവില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ എബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ബാസില്‍ഡണ്‍ മലയാളി അസോസിയേഷൻ  മത്സരാര്‍ത്ഥി സ്‌നേഹ സജി 15 പോയിന്റുകളോടെ കലാതിലകവുമായി. ഭരതനാട്യത്തിലും, ഫോക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടിയാണ് സ്‌നേഹ കലാതിലകം കരസ്ഥമാക്കി.

ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ കലാമേള ആരംഭിച്ചത്. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ അരങ്ങു തകര്‍ത്തു.

ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ കമ്മറ്റിയുടെ ചിട്ടയായ പ്രകടനത്തിലൂടെ റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ സംഘടനാ മികവും കലാമേള കോര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളത്തിന്റെ പ്രവര്‍ത്തി പരിചയവും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്റെ സാങ്കേതിക മികവും ട്രഷറര്‍ അലക്‌സ് ലൂക്കോസിന്റെ പ്രവര്‍ത്തനവും ഒരേ ലക്ഷ്യത്തില്‍ മുന്നേറിയപ്പോള്‍ ജനകീയ വിജയ മുഹര്‍ത്തത്തിനൂം ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ സാക്ഷ്യയായി. കൂടാതെ കമ്മറ്റി അംഗങ്ങളായ ലിസി നോര്‍വിച്ച്, കുഞ്ഞുമോന്‍ ജോബ്, എബ്രാഹം ലൂക്കോസ്, ഷാജി വര്‍ഗീസ് എന്നിവരുടെ കഠിനാധ്വാനവും കലാമേള വിജയകരമാക്കുന്നതില്‍ സഹായിച്ചു. ആതിഥേയ അസോസിയേഷനായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ജിറ്റി, സെക്രട്ടറി സജിലാല്‍ വാസുവിന്റെയും സ്‌റ്റേജിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച ബേബി തോമസ്, കനേഷ്യസ് അത്തിപ്പൊഴിയില്‍, ദീപാ ഓസ്റ്റിന്‍, ലിസി നോര്‍വിച്ചും,‍ ജെസനൂം, ജെയിന്‍സ് ജോസഫും അലക്‌സ് ലൂക്കോസിനൂം എലിസബത്ത് മത്തായി തുടങ്ങിയവര്‍ അവരുടെ ജോലികള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

മത്സരങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിച്ചു കൊണ്ട് അത്യാധുനിക സൌകര്യങ്ങളോട് കൂടി നടന്ന റിജിയണൽ കലാമേളയുടെ നടത്തിപ്പ് തോമസ്‌ മാറാട്ട്കുളത്തിന്റെ നേതൃത്വത്തിൽ ആണ് നിർവഹിക്കപ്പെട്ടത്. വാട്ട്ഫോർഡ് മലയാളി അസോസിയേഷൻ, കോൾചെസ്റ്റെർ മലയാളി അസോസിയേഷൻ, സൌത്ത് എൻഡ് മലയാളി അസോസിയേഷൻ, ബസിൽഡണ്‍, ചെംസ്ഫോർഡ് അസോസിയേഷൻ, ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷൻ, നോർവിച്ച് മലയാളി അസോസിയേഷൻ , ഇപ്സ്വിച് മലയാളി അസോസിയേഷൻ, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ, ഐ സി എ പാപവോർത്ത്, ലുട്ടൻ കേരലൈറ്റ്സ് അസോസിയേഷൻ, ബെഡ്ഫോർഡ്‌ മലയാളി അസ്സോസ്സിയേഷൻ ഈസ്റ്റ്‌ ലണ്ടൻ മലയാളി അസോസിയേഷൻ, എൻഫീൽഡ് മലയാളി അസോസിയേഷൻ, ലുട്ടൻ മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ, ഇപ്സ്വിച് എന്നിവർ ആണ് യുക്മ  ഈസ്റ്റ്‌ ആംഗ്ലിയ റിജിയണൽ താരങ്ങൾ. അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനവും ചാമ്പ്യൻഷിപ്പ് നിലനിർത്തണം എന്ന ആവേശവും കൂടിയാവുമ്പോൾ യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റിജിയൻ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിന് സംശയം ഇല്ല.




കൂടുതല്‍വാര്‍ത്തകള്‍.