CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 48 Seconds Ago
Breaking Now

ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങൾ പ്രഖ്യാപിച്ചു

യുക്മ ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങൾ പ്രഖ്യാപിച്ചു. മുഴുവൻ മത്സരാർത്ഥികളെയും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ കൃത്യമായി അറിയിക്കുകയും ചെയ്യുകയുണ്ടായി. ജുനിയേഴ്സ്, സബ് ജുനിയേഴ്സ്, സീനിയേഴ്സ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇത്തവണ കലാമേള നടക്കുന്നത് ഈസ്റ്റ്‌ ആംഗ്ലിയയയിലെ ഹന്റിംഗ്ടണിലെ സൈന്റ്റ്‌ ഐവോ വിദ്യാലയത്തിലെ മഹനീയമായ എം എസ് വി നഗറിലാണ്.

വിഖ്യാതനായ സംഗീതജ്ഞന്റെ പേരോടെ ഇതിനകം ചർച്ചാവിഷയമാണ്‌ നാഷണൽ കലാമേള. പ്രസംഗ മത്സരം കലാമേളയിൽ ആദ്യ കാലം മുതലേ വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ്. നിരവധി കലാപ്രതിഭകളും, കലാതിലകങ്ങളും അവരുടെ ഏറ്റവും ഇഷ്ട വിഷയമാണ്‌ പ്രസംഗ മത്സരം എന്ന് സൂചിപ്പിചിട്ടുണ്ട്. സബ് ജുനിയേഴ്സ് വിഭാഗത്തിൽ ഒരു വിഷയം മാത്രമാണ് ഉള്ളത്. ജൂനിയർ വിഭാഗത്തിൽ രണ്ടു വിഷയങ്ങൾ നല്കിയിട്ടുണ്ട് എന്നാൽ അതിൽ ഒരു വിഷയമായിരിക്കും തെരഞ്ഞെടുക്കുക ഇപ്പോൾ വിഷയം ലഭിക്കുന്നതിനാൽ രണ്ടു വിഷയം തയ്യാറാകുവാൻ ഏറെ സമയം ലഭിച്ചു എന്നുള്ളതും എടുത്തു പറയാം. അഞ്ചു മിനിട്ടാണ് പ്രസംഗ മത്സരത്തിന്റെ സമയപരിധി. സീനിയേഴ്സ്   വിഭാഗത്തിനുള്ള മത്സര വിഷയം രണ്ടെണ്ണം ഉണ്ടായിരിക്കും. അതിൽ ഒരു വിഷയം മത്സരത്തിനു തൊട്ടു മുൻപ് നല്കുന്നതായിരിക്കും എങ്കിലും തയ്യാറാകുവാനുള്ള രണ്ടു വിഷയങ്ങളും അന്നേ ദിവസം അതായതു നവംബർ 21നു രാവിലെ നല്കുന്നതാണ്. മത്സരത്തിനു ഉള്ള ഒരുകങ്ങൾ പൂർത്തീകരിച്ചു വരുന്നതായി യുക്മയുടെ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു അറിയിച്ചു. കലാകാരന്മാർക്കും, മാതാപിതാക്കൾക്കും എല്ലാ അംഗ അസോസിയേഷൻ ആളുകൾക്കും വിശാലമായ സൌകര്യങ്ങൾ ആണ് കലാമേള നേതൃത്വം ഒരുക്കിയിട്ടുള്ളതെന്നു കലാമേളയുടെ കണ്‍വീനർ മാമ്മൻ ഫിലിപ്പ് അറിയിച്ചു. കലാമേളയിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി നാഷണൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സജിഷ് ടോം, ട്രഷറർ ഷാജി തോമസ്‌ എന്നിവർ അറിയിച്ചു.

പ്രസംഗ വിഷയം സബ് ജൂനിയേഴ്സ്‌ 

1 ) കുട്ടികളുടെ ചാച്ചാജി: പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു  

ജൂനിയേഴ്സ്‌ 

1 ) എന്റെ പ്രിയപ്പെട്ട മലയാള സാഹിത്യകാരൻ , സാഹിത്യകാരി  

 

2) ആപ്പുകളും സോഷ്യൽ മീഡിയയും ആധുനിക യുവത്വത്തിന്റെ ആത്മമിത്രങ്ങൾ    

 




കൂടുതല്‍വാര്‍ത്തകള്‍.