CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 15 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം ആവേശോജ്ജ്വലമായി.......

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം 2015 വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഉജ്ജ്വല വിജയമായി. രാവിലെ 11 നു രജിസ്ട്രേഷനോട്‌ കൂടി പരിപാടികൾക്ക് തുടക്കമായി.

വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററിൽ തിങ്ങി നിറഞ്ഞ കുട്ടികളെയും മാതാപിതാക്കളെയും സാക്ഷിയാക്കി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. പോൾസണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ഔപചാരികമായി ശിശുദിനാഘോഷം ഉത്ഘാടനം ചെയ്തു. എം.എം.സി.എ പ്രസിഡന്റ്‌ ശ്രീ. ജോബി മാത്യു അധ്യക്ഷനായിരുന്നു. ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. സിബി വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. നട്ട്സ് ഫോർഡ് മലയാളി അസോസിയേഷൻ സെക്രട്ടറി ശ്രീ. മിജോ ജോണ്‍ ആശംസകൾ നേർന്നു. സെക്രട്ടറി ശ്രീ. അലക്സ് വർഗീസ്‌ സ്വാഗതവും ട്രഷറർ ശ്രീ. സിബി മാത്യൂ നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത മത്സരപരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ആദ്യം പെയിന്റിംഗ് മത്സരമാണ് നടത്തിയത്. കൊച്ചു കുട്ടികൾക്ക് പ്രത്യേകം വിഷയം നല്കിയിരുന്നില്ല. എന്നാൽ മുതിർന്ന കുട്ടികൾക്ക് പാർക്ക്, നിങ്ങൾ സന്ദർശിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രം എന്നീ വിഷയങ്ങളായിരുന്നു നല്കിയിരുന്നത്. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെല്ലാം ഉന്നത നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പെയിന്റിംഗ് മത്സരത്തിനു ശേഷം സ്‌പെല്ലിംഗ് ടെസ്റ്റ്‌ നടന്നു. സ്പൈഇങ്ങ് ടെസ്റ്റിനു റോയ് ജോർജ്, സിബി മാത്യൂ, മിസിസ്. റോയ് സാമുവേൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മെമ്മറി ടെസ്റ്റ്‌ മത്സരമായിരുന്നു. ആദ്യമായി നടത്തിയ മത്സരം കുട്ടികൾ വളരെ ഏറെ ആകാംക്ഷയോടും താല്പര്യത്തോടും കൂടിയാണ് പങ്കെടുത്തത്.    

ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന അത്യന്തം വാശിയേറിയ ഫാൻസി ഡ്രെസ് മത്സരത്തിൽ ചാച്ചാ നെഹ്‌റു മുതൽ മീൻകാരൻ, പരവൻ, ഭിക്ഷക്കാരൻ, സിറിയൻ യുദ്ധ ഭൂമി, കുരിശു വഹിക്കുന്ന യേശു ക്രിസ്തു വരെ കുട്ടികൾ അവതരിപ്പിച്ചു. വിധി കർത്താക്കൾക്കു വിധി നിർണ്ണയത്തിനു വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു. നേഴ്സറി തലം മുതൽ ജി.സി.എസ്.സി വരെയുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. മിന്റോ ആന്റണി, മിജോ ജോണ്‍, ജെയ്സണ്‍ ജോസ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.


ശിശുദിനാഘോഷങ്ങൾക്ക് ടീം എം.എം.സി.എയിലെ ഹരികുമാർ പി.കെ, ആഷൻ പോൾ, സിബി മാത്യൂ, സുമ ലിജോ, ബോബി ചെറിയാൻ, സാബു പുന്നൂസ്, ഹരികുമാർ കെ.വി., മോനച്ചൻ ആന്റണി, ജയ്‌സണ്‍ ജോബ്‌, മനോജ്‌ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നല്കി. 


ശിശുദിനാഘോഷങ്ങൾ വമ്പിച്ച വിജയമാക്കി തീർത്തതിന് എല്ലാ അംഗങ്ങൾക്കും കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും അസോസിയേഷൻ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അലക്സ് വർഗീസ്‌ നന്ദി രേഖപ്പെടുത്തി.  

 


       

 

 




കൂടുതല്‍വാര്‍ത്തകള്‍.