CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 12 Minutes 10 Seconds Ago
Breaking Now

കാണികളെ കൈയിൽ എടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ്‌ എത്തുന്നു

യുക്മ നാഷ്ണല്‍ സെക്രട്ടറി സജീഷ് ടോമും കലാമേള വീക്ഷിക്കാനായി വൈകുന്നേരത്തോടെ മേള നഗറില്‍ എത്തിച്ചേര്‍ന്നിരുന്നു.

യുക്മ  ഈസ്റ്റ്‌ വെസ്റ്റ് റിജിയനുകൾ ഒന്നായി യുക്മയുടെ പരിപാടികളിൽ പങ്കെടുത്തിരുന്ന ആദ്യ കാലങ്ങളിൽ പോലെ കരുത്താർജ്ജിച്ചു മുന്നേറുകയാണ് യുക്മ സൌത്ത് ഈസ്റ്റ്‌. വിഭജനത്തിനു ശേഷം ശക്തി യുക്തം യുക്മ കലാമേളകൾക്കായി ഒരുങ്ങുകയാണ് സൌത്ത് ഈസ്റ്റ്‌ റിജിയൻ. യുക്മയുടെ ആദ്യകാല നേതാക്കൾ ആയ വർഗീസ്‌ ജോണ്‍, ഷാജി തോമസ്‌ എന്നിവർ ഈ റിജിയനിൽ നിന്നാണ് എന്നുള്ളത് കൊണ്ട് തന്നെ ഏറെ ആവേശത്തിൽ ആണ് സൌത്ത് ഈസ്റ്റ്‌. മനോജ്‌ കുമാർ പിള്ള  പ്രസിഡന്റും ജോമോൻ കുന്നേൽ സെക്രട്ടറിയും സേവനം അനുഷ്ടിക്കുന്ന റിജിയന്റെ പ്രവർത്തനം ഏറെ ആവേശകരം തന്നെ.  

ഏറ്റവും അവസാനം കഴിഞ്ഞു എങ്കിലും ചിട്ടയായി നടന്ന കലാമേള എന്ന് പേര് കേട്ട ഈസ്റ്റ്‌ റിജിയണൽ കലാമേള വോക്കിഗിനു സമീപം ഗൊഡാല്‍മിഗ് ബോര്‍ഡ് വാട്ടര്‍ സ്‌ക്കൂളില്‍ വച്ചാണ് നടന്നത് . 


അത്യന്തം ആവേശം നിറഞ്ഞു നിന്ന കലാമേളയില്‍ നൂറുകണക്കിനു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ 11.30 റീജിണല്‍ പ്രസിഡന്റ് മനോജ് പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ഹ്രസ്വയോഗത്തില്‍ യുക്മ നാഷ്ണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് ആയിരുന്നു കലാമേള ഉദ്ഘാടനം ചെയ്തത്. യുക്മ നാഷ്ണല്‍ സെക്രട്ടറി സജീഷ് ടോമും കലാമേള വീക്ഷിക്കാനായി വൈകുന്നേരത്തോടെ മേള നഗറില്‍ എത്തിച്ചേര്‍ന്നിരുന്നു.

അവതരണത്തിലൂടെ അതി സമ്പുഷ്ടമായ മായാമാസ്മരിക പ്രകടനങ്ങള്‍ കാഴ്ചവച്ച് കാണികളെ ഇളക്കി മറിച്ച് പ്രകടനങ്ങളുടെ പെരുമഴയാണ് പിന്നിട് നടന്നത് . ആത്യന്തം വീറും വാശിയും നിറഞ്ഞു നിന്ന വേദിയില്‍ വോക്കിംഗ് മലയാളി അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. DKC യുടെ അല്‍വില്‍ ഷാജി കലാപ്രതിഭ നേടിയെടുത്തു എങ്കിലും കലാതിലക പട്ടത്തിനായി വോക്കിംഗില്‍ നിന്നുള്ള ആന്‍ തെരേസ, DKCയുടെ അലീന തോമസ്, ഷാരോണ്‍ ജെയിംസ് എന്നീ മൂന്നു മിടുക്കികള്‍ തുല്യ പോയിന്റ് നേടി അവസാന വട്ടം വരെ എത്തിയെങ്കിലും യുക്മയുടെ നിയമാവലിക്കു വിധേയമായി ഷാരോണ്‍ ജെയിംസിനെ കലാതിലകമായി പ്രഖ്യാപിച്ചു.


കിഡ്‌സ് വിഭാഗത്തില്‍ ഇവ ഇസബെല്‍ ആന്റണി, വോക്കിംഗ് സബ് ജൂനിയര്‍ വിഭാഗത്തില്‍ DKC യുടെ അല്‍വില്‍ ഷാജി, ജൂനിയര്‍ വിഭാഗത്തില്‍ ഷാരോണ്‍ ജെയിംസ്, സീനിയര്‍ വിഭാഗത്തില്‍ മിനി തോമസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.

1. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി

2. വോകിംഗ് മലയാളീ അസോസിയേഷൻ

3. മലയാളീ അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് 

4. മലയാളീ അസോസിയേഷൻ ഓഫ് സൌത്താംപ്ടൻ   

5. മലയാളം ആർട്സ്  & സ്പോർട്സ് സൊസൈറ്റി , ടോല്വോര്ത്

6. മലയാളീ അസോസിയേഷൻ ഓഫ് റെഡിംഗ്  

7. അസോസിയേഷൻ ഓഫ് സ്ലൗവ് മലയാളീസ്

8. റിഥം മലയാളീ അസോസിയേഷൻ ഹോർഷം   

9. ബ്രിട്ടീഷ്‌ കേരലൈറ്റ്സ് അസോസിയേഷൻ സൌതാൽ

10. സംഗീത ഓഫ് യുകെ ക്രോയ്ടോൻ

11.മലയാളീ അസോസിയേഷൻ ഓഫ് റെഡ്ഹിൽ   

12. ആഷ്ഫോർഡ് മലയാളീ അസോസിയേഷൻ

13. മൈഡ്സ്ടോന മലയാളീ അസോസിയേഷൻ കെന്റ്

എന്നിവർ ആണ് സൌത്ത് ഈസ്റ്റിന്റെ അമരക്കാർ. വേറിട്ട ഒരു പറ്റം അസോസിയേഷനുകളുടെ പിൻബലത്തിൽ എത്തുന്ന യുക്മ സൌത്ത് ഈസ്റ്റ്‌ റിജിയൻ മറ്റേതൊരു റീജിയനെയും വെല്ലുവിളിക്കാൻ പര്യാപ്തമായ റീജിയനാണ് എന്ന് നിസ്സംശയം പറയാം. കൃത്യതയും സ്ഥിരതയും ഉൾകൊള്ളുന്ന പ്രകടനങ്ങൾ കൊണ്ട് കാണികളെ കൈയിൽ എടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ്‌ എത്തുന്ന മത്സരഫലം കാത്തിരുന്ന് കാണാം........




കൂടുതല്‍വാര്‍ത്തകള്‍.