CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 30 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേളയുടെ തിരിതെളിഞ്ഞു ; നിറഞ്ഞ വേദിയില്‍ ഇനി കടുത്ത മത്സര നിമിഷങ്ങള്‍; പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവലക്കാട്ട് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു

കലയുടെ മാറ്റുരയ്ക്കുന്ന മാമാങ്കത്തിന് വേദിയുണര്‍ന്നിരിക്കുകയാണ് .യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവലക്കാട്ട് ഭദ്രദീപം കൊളുത്തി കലാമേള ഉത്ഘാടനം ചെയ്തു.നാഷണല്‍ സെക്രട്ടറി സജീഷ് ടോം,കോര്‍ഡിനേറ്റര്‍ മാമന്‍ ഫിലിപ്പ്്,യുക്മ റീജ്യണല്‍ ഭാരവാഹികള്‍,നാഷണല്‍ ഭാരവാഹികള്‍ എന്നിവരും വേദിയിലെത്തി ഉത്ഘാടന ചടങ്ങുകള്‍ ഗംഭീരമാക്കി.

നിറഞ്ഞ പുരുഷാരത്തെ സാക്ഷിനിര്‍ത്തിയാണ് ഭദ്രദീപം തെളിച്ചത് .12 മണിയോടെ ലളിതമായ ചടങ്ങിലാണ് ഉത്ഘാടനം നടന്നത്.നാലു സ്‌റ്റേജുകളിലും മത്സരം തുടങ്ങി.ഇനിയുള്ള മണിക്കൂറുകള്‍ ആവേശം നിറഞ്ഞ പോരാട്ടത്തിന്റേത് .ആറാമത് യുക്മ ദേശീയ കലാമേള ഹണ്ടിംഗ്ടണിലെ സെന്റ് ഐവോ സ്‌കൂള്‍ അങ്കണത്തില്‍ വച്ചാണ് നടക്കുന്നത് .വിവിധ ഭാഗങ്ങളില്‍ മാറ്റുരച്ച് യോഗ്യത നേടിയവരാണ് ഈ വലിയ മാമാങ്കത്തില്‍ മത്സരത്തിനിറങ്ങുക.

കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിംടണിലെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന സെന്റ് ഐവോ സ്‌കൂളിലാണ് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള വേദിയായി . ഈയിടെ അന്തരിച്ച മഹാനായ തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്റെ പേരില്‍ നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള വേദിയില്‍ കുട്ടികള്‍ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. രാവിലെ ഒന്‍പതു മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പത്തുമണിക്ക് ഉത്ഘാടനം നടന്നു. നാല് സ്‌റ്റേജൂകളിലായി മത്സരങ്ങള്‍ നടക്കുന്നത്. 

എല്ലാ മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിന് മുന്‍പ് തന്നെ അതാത് സ്‌റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാനുള്ള അവകാശം യുക്മ നാഷണല്‍ കമ്മിറ്റിക്ക് ഉണ്ടായിരിക്കും

അറുനൂറോളം കലാകാരന്മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണല്‍ കലാമേള മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വൈകുന്നേരം 8 മണിയോടെ കലാമേളക്ക് പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.