CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 58 Seconds Ago
Breaking Now

അയ്യായിരത്തോളം ആളുകൾ, എം എസ് വി നഗറിൽ യുക്മ ദേശിയ കലാമേള 2015 ൽ ഇവർ താരങ്ങൾ ...

യുക്മ നാഷണൽ കലാമേളയിൽ ഇവർ താരങ്ങൾ. ഏകദേശം അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു കൊണ്ട് ചരിത്ര വിജയം നേടിയ കലാമേളയിൽ കലാകാരന്മാരും കലാകാരികളും ഒന്നിന് ഒന്ന് മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചത്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ കച്ചക്കരായി എത്തിയതും കലാമേളയുടെ ആവേശം കൂട്ടി . ആളുകൾ ഹർഷാരവം മുഴക്കി കൊണ്ട് ഓരോ പ്രകടനങ്ങളും സ്വീകരിച്ചപ്പോൾ അക്ഷരാർഥത്തിൽ കലാകാരന്മാർക്ക് നിറഞ്ഞ പ്രോത്സാഹനം ആയി മാറി.

5652be7611479.jpg

തിങ്ങി നിറഞ്ഞ നാല് സ്റ്റേജുകൾ, നിറഞ്ഞ കൈയടി ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ ഇതായിരുന്നു യുക്മ ദേശിയ കലാമേള 2015 . മുന്ന് കാലങ്ങളെ അപേക്ഷിച്ച് ഈ വർഷം ഏർപെടുത്തിയ പുതിയ പുരസ്കാരങ്ങൾ ഏറെ ആവേശം ജനിപ്പിച്ചു എന്ന കാര്യത്തിനു സംശയം വേണ്ട. യുക്മ നാട്യ മയൂരം , യുക്മ മലയാളം ഭാഷ കേസരി പുരസ്കാരം എന്നിവയാണ് ഈ വർഷത്തെ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത. യുക്മ നാട്യ മയൂരം നല്കിയത് ഗ്ലോസ്റ്ററിൽ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അലിഷ മോളുടെ പേരിൽ ആണ്.


യുക്മ മലയാള ഭാഷ കേസരി പുരസ്കാരം നല്കിയത് ഹണ്ടിംഗ്ടണ്ണിൽ വെച്ച് നമുക്ക് നഷ്ടപ്പെട്ട റോണിയുടെ നാമത്തിൽ ആണ് . കലാതിലകവും കലാ പ്രതിഭയും നല്കുന്നതിന് പുറമേ നല്കുന്ന പുരസ്കാരങ്ങൾ ആണിത്. കലാതിലക പട്ടം ഇത്തവണ പങ്കിട്ടെടുത്ത സ്നേഹ സജിയും റിയ സജിലാലും ആണ് അലിഷ രാജീവ്‌ മെമ്മോറിയൽ പുരസ്‌കാരമായ യുക്മ നാട്യ മയൂരം നേടിയതും . ഫ്രാങ്ക്ലിൻ ഫെർണാണ്ടസ് ആണ് കലാപ്രതിഭ.



ഭാഷയ്ക്ക് പ്രാധാന്യം നല്കി കൊണ്ട് ഏർപ്പാടാക്കിയ യുക്മ ഭാഷ കേസരി പുരസ്‌കാരം റോണി ജോണ്‍ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയത് രണ്ടു പേരാണ്. 10 പോയിന്റ്‌ വീതം നേടി കൊണ്ട് ജി എം എ യുടെ ബിന്ദു സോമനും, ബാസിംഗ്സ്റൊകെ മലയാളി അസോസിയേഷന്റെ സോണ്‍സി സാമും എന്നതും ഏറെ പ്രത്യേകത ഉണ്ടാക്കി. ആദ്യമായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ എന്ന നിലക്ക് ആവേശകരമായ പ്രതികരണം ആണ് എന്ന് മനസ്സിലാക്കാൻ ഇരട്ട സമ്മാനങ്ങളും ഇരട്ട പ്രതിഭകളും ധാരാളം അത്യന്തം വാശി ഏറിയ മൽസരങ്ങൾ ആയിരുന്നു ഇതിനായി നടന്നത് . എസ് എം എ സ്റൊകെ ഓണ്‍ ട്രെണ്ടിൽ നിന്നുള്ള സെറിൻ രൈനു( CERIN RAINU ), ഡി കെ കെയിൽ നിന്നുള്ള ജോർജ് തങ്കച്ചൻ ( GEORGE THANKACHAN ) ബാസിൽഡോണിൽ നിന്നുള്ള റിയ സജിലാൽ (RHEA  SAJILAL, ബി സി എം കെ ബിർമിങ്ങ്ഹാമിൽ നിന്നുള്ള ജോഹൻ ജിബി (JOHAN ജിബി), ബാസിൽടണ്ണിൽ നിന്നുള്ള സ്നേഹ സജി (SNEHA SAJI ), ബോൾടണിൽ നിന്നുള്ള ജോയൽ അനിയൻകുഞ്ഞ് (JOEL ANIYANKUNJU ). ജി എം എയുടെ ബിന്ദു സോമൻ, ഫ്രാങ്ക്ലിൻ ഫെർണാണ്ടസ് എന്നിവർക്കാണ് വ്യക്തിഗത മികവിനുള്ള സമ്മാനം ലഭിച്ചത് .80 പോയിന്റ്‌ നേടി ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനവും, 50 പോയിന്റ്‌ നേടി ബാസിൽഡൻ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും , വെറും രണ്ടു പോയിന്റ്‌ വ്യത്യാസത്തിൽ 48 പോയിന്റ്‌ നേടി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി മുന്നാം സ്ഥാനവും നേടി.



റിജിയനുകളിൽ ഏറ്റവും കുടുതൽ പോയിന്റ്‌ (146 ) നേടി മിഡ്‌ലാണ്ട്സ് ഒന്നാമതെത്തി. 127 പോയിന്റ്‌ നേടി കൊണ്ട് ആതിഥേയരായ ഈസ്റ്റ്‌ ആംഗ്ലിയ രണ്ടാമതെത്തി, 118 പോയിന്റ്‌ നേടി കൊണ്ട് സൌത്ത് വെസ്റ്റ് മുന്നാം സ്ഥാനം നേടി. ആളുകളുടെയും കലാകാരന്മാരുടെയും ആവേശം കൊണ്ട് ഏറെ പ്രശസ്തി ആർജിച്ച അംഗ അസോസിയേഷനുകളെ ഒരു ചരടിൽ കോർത്ത്‌ കൊണ്ട് നടന്ന മത്സരങ്ങൾ ഏറെ വൈകി കഴിഞ്ഞു   എങ്കിലും ക്ഷമയോടെ കാത്തിരുന്നു കൊണ്ട് നേടിയ വിജയം ആഘോഷിച്ച അസോസിയേഷനുകൾ ജയഭേരി മുഴക്കി കൊണ്ട് ഏറെ നേരംകഴിഞ്ഞാണ് എം.എസ്.വി നഗറിൽ നിന്ന് പിരിഞ്ഞത്. 

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.