CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 59 Seconds Ago
Breaking Now

കാര്‍ഷികപ്രതിസന്ധി: ഇന്‍ഫാം കര്‍ഷക നേതൃസമ്മേളനങ്ങള്‍ക്ക് ഡിസംബര്‍ 1ന് തുടക്കം

കൊച്ചി: തീരദേശ ഇടനാട് മലയോര പ്രദേശങ്ങളിലെ കാര്‍ഷിക ജനകീയ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക നേതൃസമ്മേളനങ്ങള്‍ കേരളത്തിലെ 10 മേഖലകളിലായി സംഘടിപ്പിക്കുന്നു.  കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിലപാടുകളും ചര്‍ച്ചചെയ്യുന്നതിനോടൊപ്പം കാര്‍ഷിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് കര്‍ഷകര്‍ മേഖലാ നേതൃസമ്മേളനങ്ങളില്‍ പങ്കുവയ്ക്കലുകള്‍ നടത്തും. നൂതന കൃഷിരീതികള്‍, കര്‍ഷക ബാങ്ക്, ഇടനിലക്കാരില്ലാത്ത കര്‍ഷകവിപണികള്‍, കര്‍ഷക ഉല്പാദക കമ്പനികള്‍, മൂല്യവര്‍ദ്ധിത ഉല്പന്ന യുണിറ്റുകള്‍ എന്നിവയും വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതികളുടെ രൂപീകരണവും മേഖലാസമ്മേളനങ്ങളില്‍ നടക്കും.  

പ്രഥമ മേഖലാ കര്‍ഷകപ്രതിനിധി സമ്മേളനം ഡിസംബര്‍ 1ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാല ബിഷപ്‌സ് ഹൗസില്‍ ചേരും. പാല രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  പാല രൂപത വികാരി ജനറാള്‍ ഫാ.ഫിലിപ്പ് ഞരളക്കാട്ട്, കോട്ടയം രൂപതാ വികാരിജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ആശംസകള്‍ നേരും. ഇന്‍ഫാം ദേശീയ സെക്രട്ടി ജനറല്‍ ഷെവലിയര്‍ അഡ്വ.വിസി സെബാസ്റ്റ്യന്‍ വിഷയാവതരണവും റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ ആമുഖപ്രഭാഷണവും നടത്തും.  

 ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, ദേശീയ വൈസ്‌ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം രൂപതാ ഡയറക്ടര്‍മാരായ ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍ (കോതമംഗലം), ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുര (ഇടുക്കി), ഫാ.തോമസ് മറ്റമുണ്ടയില്‍ (കാഞ്ഞിരപ്പള്ളി), ഫാ. ജോസഫ് കളരിയ്ക്കല്‍ (ചങ്ങനാശ്ശേരി), ഫാ.ബിന്‍സ് ചേത്തലില്‍ (കോട്ടയം) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തുടര്‍പദ്ധതികളും അവതരിപ്പിക്കുന്നതാണ്.  ഇന്‍ഫാം ജില്ലാ സെക്രട്ടറി ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം, ഔസേപ്പച്ചന്‍ വെള്ളിമൂഴയില്‍, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

2016 ജനുവരി 6ന് ഇന്‍ഫാം സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്തു ചേര്‍ന്ന് കാര്‍ഷിക നയരേഖ പ്രഖ്യാപിക്കും.  ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കും.    




കൂടുതല്‍വാര്‍ത്തകള്‍.