CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes Ago
Breaking Now

കലാമേളയിൽ കറുത്ത കുതിരകളായി യോർക്ക്‌ഷയർ & ഹംമ്പർ റീജിയൻ പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകൾ ----------

മറ്റു റീജനുകളെ അപേക്ഷിച്ചു വളരെ കുറച്ചു അസോസിയേഷൻ മാത്രമുള്ള ഈ റീജനിൽ നിന്നും മികവുറ്റ പ്രകടനങ്ങളാണ് ഓരോ ഇനത്തിലും കാഴ്ച്ചവച്ചത്.

യുക്മ നാഷണൽ കലാമേളക്ക് കൊടിയിറങ്ങിയപ്പോൾ യോർക്ക്ഷയർ & ഹംമ്പർ റീജിയൻ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയിൽ വന്നു മത്സരങ്ങളിൽ ഏറ്റവും ആവേശം നിറച്ച റിജിയനും യോർക്ക്ഷയർ & ഹംമ്പർ റീജിയൻ എന്ന പേരും പരക്കെ അറിയപ്പെട്ടു കഴിഞ്ഞു. ഇത്തവണ ഏറ്റവും ആദ്യം റിജിയണൽ കലാമേള സംഘടിപ്പിക്കുമ്പോൾ തന്നെ നാഷണൽ കലാമേള ലക്‌ഷ്യം വെച്ച് കൊണ്ടുള്ള പ്രവർത്തനം തുടങ്ങി വെക്കുവാൻ യോക് ഷെയർ & ഹംമ്പർ റീജിയനു കഴിഞ്ഞു 

മറ്റു റീജനുകളെ അപേക്ഷിച്ചു വളരെ കുറച്ചു അസോസിയേഷൻ മാത്രമുള്ള ഈ റീജനിൽ നിന്നും മികവുറ്റ പ്രകടനങ്ങളാണ് ഓരോ ഇനത്തിലും കാഴ്ച്ചവച്ചത്.


അടുത്ത നാളുകളിൽ യുക്മയിൽ ചേർന്ന യോർക്ക് മലയാളി അസോസിയേഷൻ തങ്ങളുടെ പ്രാതിനിധ്യം അറിയിച്ചു കൊണ്ട് വിവിധ ഇനങ്ങളിൽ മത്സരിക്കുയും സമ്മാനങ്ങൾ നേടുകയും ചെയ്തത് റീജിയനു കരുത്തേകി. ജൂനിയേഴ് പ്രസംഗ മത്സരത്തിൽ റിച്ചാർഡ് പറയരുത്തോട്ടം രണ്ടാം സ്ഥാനം നേടിയപ്പോൾ സീനിയേഴ്സ് ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഡാനി ജോണി & ടീമിന്റെ വ്യത്യസ്തതയാർന്ന അവതരണം കാണികൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. കാണികളുടെ നിറഞ്ഞ കരഘോഷം ആയിരുന്നു അവരുടെ ആത്മവിശ്വാസം.

അസോസിയേഷന്റെ പോയിൻറ് പട്ടികയിൽ 43 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ (SKCA), ഈ റീജിയനു ഒരു മുതൽകൂട്ടു തന്നെയാണ് എന്ന് എടുത്തു പറയേണ്ടതാണ്. ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ താരങ്ങള മിന്നി തിളങ്ങിയപ്പോൾ യുക്മ കലാമേള ചരിത്രത്തിലേക്ക് യോർക്ക്ഷയർ - ഹംമ്പർ റീജിയൻ നടന്നടുക്കുക ആയിരുന്നു.  

സംഘഗാനത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയ SKCA മത്സരവേദിയിൽ ശ്രോതാക്കൾക്ക് ഒരു വിസ്മയമായി. പാശ്ചാത്യ സംഗീതത്തിൽ മാത്രമല്ല കർണാടക സംഗീതവും ഇഴുകി ചേർത്ത് തയ്യാർ ചെയ്ത സംഘ ഗാനം ആരാധകരെ അത്ഭുതപ്പെടുത്തി.

കരുത്തരായ മറ്റു റീജനുകളുടെ മിന്നുന്ന പ്രകടനങ്ങൾ കണ്ട്, തെല്ലൊരമ്പരപ്പോടെ വേദിയിൽ ഇറങ്ങിയ ഷെഫീൽഡ് തിരുവാതിര ടീം അംഗങ്ങൾ തങ്ങളുടെ ചെറിയ പിഴവുകൾക്കു പോലും കനത്ത വില നല്കേണ്ടി വരും എന്ന ബോധ്യത്തോടെ കൃത്യതയാർന്ന ചുവടുകൾ വെച്ചപ്പോൾ കാണികൾക്ക് അത് ദൃശ്യാനുഭവമായി.

ജൂനിയേഴ്സ് ക്ലാസിക്കൽ ഗ്രൂപ്പിൽ രണ്ടാം തവണയും SKCA ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നത് അടുത്ത വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കാനുളള ഒരു പ്രചോദനം ആയി കണക്കാകാം.

 ലളിതഗാന മത്സരങ്ങളിൽ, സീനിയേഴ്സ് വിഭാഗത്തിൽ ഹരികുമാർ വാസുദേവനും കിഡ്സ് വിഭാഗത്തിൽ ജിയ ഹരികുമാറും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട്, അച്ഛനും മകളും യുക്മയുടെ ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഹരിയുടെ പ്രകടന  നിലവാരം എതു കലാമേളകളെയും വെല്ലുന്നവ ആയിരുന്നു.

സ്ത്രീകൾ ആധിപത്യം പുലർത്തുന്ന നാടോടി നൃത്ത വിഭാഗത്തിൽ അവർക്കു ഭീഷണിയായി ഷെറിൻ ജോസ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പ്രസംഗ മത്സരത്തിൽ കഴിഞ്ഞ വർഷം വഴുതിപ്പോയ ഒന്നാം സ്ഥാനം ഈ വർഷം കൈയടക്കാൻ ഷെഫീൽഡ് SKCA ക്ക് കഴിഞ്ഞു. കർശനമായ സമയ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ, റീജിയൻ സെക്രട്ടറി കൂടിയായ വർഗീസ് ഡാനിയലിന്റെ തെളിമയാർന്ന അവതരണത്തോടെയുള്ള വാക്ചാതുരി ശ്രോതാക്കൾക്ക് പ്രസംഗകലയുടെ പുതിയ മേച്ചിൽപുറങ്ങൾ തുറന്നു കൊടുക്കുകയായിരുന്നു.


വരും വർഷങ്ങളിൽ കൂടുതൽ കരുത്തോടു കൂടി യോർക്ക്‌ഷയർ & ഹംമ്പർ റീജിയൻ യുക്മ കലാമേളകളിൽ തങ്ങളുടെ ശക്തി തെളിയിക്കും എന്ന് ഭാരവാഹികൾ യുക്മ ന്യൂസിനോട് അറിയിച്ചു. കൃത്യതയാർന പ്രവർത്തനങ്ങൾ ആവേശം ആയി മാറുന്ന അസോസിയേഷനുകൾ യോർക്ക്‌ഷയർ & ഹംമ്പർ റീജിയൻ യുക്മയുടെ കരുത്തുറ്റ റിജിയനുകളിൽ ഒന്നായി മാറി കഴിഞ്ഞു. നാളെകളിൽ ഇതിലും വലിയ വിജയങ്ങൾ കൊയ്യുവാനുറച്ചു കൊണ്ടുള്ള പരിപാടികളിൽ ആണ് യോർക്ക്‌ഷയർ & ഹംമ്പർ റീജിയൻ.




കൂടുതല്‍വാര്‍ത്തകള്‍.