CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 56 Minutes 30 Seconds Ago
Breaking Now

ലിവര്‍പൂളിനെ ആനന്ദ നൃത്തം ചവുട്ടിച്ചു ലിറ്റില്‍ ഏയ്ഞ്ചല്‍സ്‌, കൌണ്‍സിലര്‍ ടോം ആദിത്യയെ ആദരിച്ചു ലിംക ചരിത്രം രചിച്ചു

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍( LIMCA)യുടെ പത്താമത് ചില്‍ഡറന്‍സ് അവാര്‍ഡു നൈറ്റ്‌ ചരിത്രം കുറിച്ച് കൊണ്ട് ലിവര്‍പൂള്‍ ബ്രോഡ്‌ ഗ്രീന്‍ ഹൈ സ്കൂളില്‍ ശനിയാഴ്ച കൊണ്ടാടി .

വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും വന്ന മൂന്നു സഹോദരിമാരുടെ ട്രൂപ്പ് ആയ ലിറ്റില്‍ ഏയ്ഞ്ചല്‍സ്‌ അവതരിപ്പിച്ച കലാപരിപാടിയില്‍ മതി മറന്നു ആളുകള്‍ നൃത്തം ചവുട്ടി. വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍ അത് LIMCA യെ സംബധിച്ചിടത്തോളം ഒരു അഭിമാന നിമഷമായി മാറി. കലാതിലകം ആയി മഹിമ മനോജിനെ തിരഞ്ഞെടുത്തപ്പോള്‍ കലാപ്രതിഭ സ്ഥാനത്തിനു നീല്‍ ജോജോയും അതുല്‍ തമ്പിയും അര്‍ഹരായി.

ദുബായ് ജയിലില്‍ തെറ്റിദ്ധരിക്കപ്പെട്ടു മരണ ശിക്ഷ വിധിച്ചു കിടന്ന മലപ്പുറം സ്വദേശി ഗംഗധാരനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ബ്രിസ്റ്റോള്‍ കൌണ്‍സില്‍ അംഗം കൂടി ആയ ടോം അദിത്യ നടത്തിയ ഇടപെടലിനെ മാനിച്ചു സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ്‌ ടോം അദിത്യക്ക് നല്‍കി ആദരിച്ചു.


യോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ തലശേരി ആര്‍ച്ചു ബിഷപ്പ് ആയിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം നമ്മുടെ സ്വത്വവും സംസ്കാരവും നിലനിര്‍ത്തി നമ്മള്‍ നേടുന്നതാണ് വലിയ വിജയം, അത്തരത്തില്‍ നമ്മുടെ സംസ്കാരത്തെയും ഭാഷയെയും സംരക്ഷിക്കാന്‍ LIMCA നടത്തുന്ന മഹത്തായ ശ്രമത്തെ അഭിനന്ദിച്ചു.


സ്നേഹം ആണ് ദൈവ മുഖം എന്നും, അതുകൊണ്ട് സ്നേഹം ഉള്ളയിടങ്ങളില്‍ മാത്രമാണ് ദൈവ സാന്നിധ്യം ഉണ്ടായിരിക്കുന്നത് അതു കൊണ്ട് നിങള്‍ ഈ കാണുന്ന സ്നേഹം നിലനിര്‍ത്തി മുന്‍പോട്ടു പോകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പിന്നിട് സംസാരിച്ച ലിവർപൂൾ കാത്തോലിക് ചാപ്ലിന്‍ ഫാദര്‍ ജിനോ അരികാട്ട് LIMCA യുടെ സല്‍പ്രവര്‍ത്തികള്‍ എടുത്തു പറഞ്ഞു അഭിനന്ദിച്ചു.

കൌണ്‍സിലര്‍ ടോം അദിത്യ നിലവിളക്ക് കൊളുത്തി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. LIMCAയുടെ പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ വാരികാട്ട് അധ്യക്ഷൻ ആയിരുന്നു LIMA പ്രസിഡന്റ്‌ ലിദിഷ് രാജ് തോമസ്‌, ACAL പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്, തമ്പി ജോസ് എന്നിവര്‍ സംസാരിച്ചു. എബി മാത്യു സ്വാഗതം ആശംസിച്ചു .


യോഗത്തില്‍ വച്ച് വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ അഭിനന്ദിച്ചു. 15 എ സ്റ്റാര്‍ നേടിയ ലിറ്റില്‍ ഏയ്ഞ്ചല്‍സ്‌ അംഗം കൂടി ആയ ജിം പിപ്പ്നെ യോഗത്തില്‍ വച്ച് പ്രത്യേകം അഭിനന്ദിച്ചു. 

ലിവര്‍പൂളിനെ ഇളക്കി മറിച്ച ഈ മഹത്തയ കലാപരിപാടിക്ക് നേതൃത്വം  കൊടുത്ത LIMCA പ്രസിഡന്റ്‌ തോമസ്‌ ജോണിനെയും അദ്ദേഹത്തിന്റെ കമ്മറ്റിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.






കൂടുതല്‍വാര്‍ത്തകള്‍.