CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 49 Seconds Ago
Breaking Now

ഡോര്‍സെറ്റിലെ അയ്യപ്പപൂജ ഇന്ന്

ഡോര്‍സെറ്റ്: ഡോര്‍സെറ്റിലെ അയ്യപ്പവിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഇന്ന്  ഉച്ചതിരിഞ്ഞ് രണ്ട് മണിമുതല്‍ വൈകിട്ട് എട്ട് മണിവരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. ഈ പൂജയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ പ്രധാന പൂജാരിമാരില്‍ ഒരാളും ബ്രിസ്റ്റോള്‍ ഹിന്ദു മന്ദിറിലെ മേല്‍ശാന്തിയുമായ വെങ്കിടേശന്‍ സ്വാമികളുട മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ച് താലപ്പൊലി, വിളക്ക് പൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഭക്തിഗാനമേളയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പവിശ്വാസികളെയും സ്വാഗതം ചെയ്ത് കൊളളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

07960357699, 07737078037

അഡ്രസ്

സെന്റ് മൈക്കിള്‍സ് ഹാള്‍,

ബ്ലാന്റ്‌ഫോര്‍ഡ് റോഡ്,

ഡോര്‍സെറ്റ് BH154HR




കൂടുതല്‍വാര്‍ത്തകള്‍.