CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 48 Seconds Ago
Breaking Now

ദീപപ്രഭയിൽ ആറാടി ശ്രീ. ഗുരുവായൂരപ്പൻ, അമൃത വർഷമായി സംഗീതോത്സവം; ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഏകാദശി ആഘോഷങ്ങൾ അവർണനീയം.

പതിവു പോലെ ലണ്ടൻ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് 5 മണിമുതൽ പരിപാടികൾ ശുഭാരംഭം കുറിച്ചു.

ഹന്ത ഭാഗ്യം ജനാനാം!!! നാരായണീയത്തിൽ ശ്രീ മേല്പത്തൂർ ഭട്ടതിരി പാടിയ അതേ അനുഭവം, ജനങ്ങളുടെ ഭാഗ്യം തന്നെ!!! സഹസ്ര ദീപപ്രഭയിൽ ആറടി ശ്രീ ഗുരുവായൂരപ്പൻ, രാഗ പുഷ്പാഞ്ജലി അർപ്പിച്ചു സംഗീതോപാസകർ, നിറഞ്ഞു കവിഞ്ഞ ഭക്തജന സദസ്, അതേ  ഇന്നലെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തിൽ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾ എത്ര വർണിച്ചാലും തീരുകയില്ല. മന്ത്ര മുഖരിതമായ സന്ധ്യയിൽ ഭക്തിയും സംഗീതവും കൂടി ചേർന്നപ്പോൾ സാക്ഷാൽ ഗുരുപവനപുരി തന്നെയായി തീർന്നു -ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടൻ കമ്മ്യൂണിറ്റി സെന്റർ ഇന്നലെ. ഇനി അടുത്ത മാസത്തെ മണ്ഡലപൂജയും തിരുവാതിര മഹോത്സവതിനുമുള്ള കാത്തിരിപ്പ്‌. 


പതിവു പോലെ ലണ്ടൻ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് 5 മണിമുതൽ പരിപാടികൾ ശുഭാരംഭം കുറിച്ചു. ഋഗ്വേദത്തിലെ ഗണേശ സ്തുതി ചൊല്ലി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ബാലവേദി കുട്ടികൾ അവതരിപിച്ച ഭജന ഭാഗവതത്തിലെ പ്രഹ്ലാദഭക്തി പോലെ നിർമലമായിരുന്നു. നവനീത്, സിദ്ധാർത്, അശ്വിൻ സുരേഷ്, അപർണ, ഗൗരി, ദേവിക, ദേവിക പന്തല്ലൂർ നന്ദന, ഋഷി എന്നിവർ ആലാപന നിരക്കു നേതൃത്വം കൊടുത്തപ്പോൾ യുർതാൻ ശിവദാസ് മൃദംഗത്തിലും കണ്ണൻ ഗഞ്ചിരയില്ലും താളം തീർത്തു.  തുടർന്ന് ആറു മണിയോടെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഗീതോത്സവം സമാരംഭിച്ചു. ആദ്യമായി ഭഗവാൻ ശ്രീകൃഷ്ണന്റെ കുസൃതികളും ലീലകളും മഹനീയമായി വർണിച്ച കുറിഞ്ചി രാഗത്തിലുള്ള അന്നമാചാര്യ കൃതി "മുദുഗാരെ യശോദാ" എന്ന കീർത്തനം അതിമനോഹരമായി ആലപിച്ചു കൊണ്ട് കേവലം എട്ടും അഞ്ചും വയസു പ്രായമായ അപർണ, ഗൗരി എന്നീ കുട്ടികൾ സദസിനെ വിസ്മയിപ്പിച്ചു. 


തുടർന്ന് ബാംഗ്ലൂർ സ്വദേശി അരുണ്‍ ജതവേധതിന്റെ ഊഴമായിരുന്നു. ശേഷം കീർത്തനാലപനവുമായി ജനനൻ മോഹനൻ വേദിയെ അലങ്കരിച്ചു. പിന്നീട് രഹന്യ, ശരണ്യ എന്നീ സഹോദരിമാരുടെ വയലിൻ, ഹരിശൻ മോഹനരാജ, അനിശൻ മോഹനരാജ എന്നിവരുടെ പുലാങ്കുഴൽ കച്ചേരി, സുബാന്യ ശിവദാസിന്റെ വീണ കച്ചേരി, ദുരൈ സഹോദരന്മാരായ പ്രവീണ്‍ കുമാർ - നിതീഷ് കുമാർ എന്നിവരുടെ വയലിൻ കച്ചേരി എന്നിവ യഥാക്രമം നടന്നു. സംഗീതോത്സവത്തിലെ പ്രധാന ഇനമായ പ്രത്യേക കച്ചേരി നടത്തിയ ചെന്നൈ സിസ്റ്റെഴ്സ് എന്നറിയപ്പെടുന്ന ജയശ്രീ പത്മനാഭൻ - ശ്രീനിധി പത്മനാഭൻ എന്നിവർ നടത്തിയ കച്ചേരി അതിഗംഭീരം എന്നു പറയാതെ തരമില്ല. അവസാനമായി പങ്കെടുത്തവർ എല്ലാവരും ചേർന്ന് പഞ്ചരത്ന കൃതിയിലെ അവസാനത്തെ കൃതിയായ  ശ്രീരാഗത്തിലുള്ള  "എന്തരോ മഹനുബവുലു" എന്ന കീർത്തനം പാടി ഈ വർഷത്തെ സംഗീതോത്സവം പൂർത്തിയാക്കിയപ്പോൾ രാത്രി 10 മണിയായിരുന്നു സമയം. സംഗീതോത്സവത്തിൽ പക്കമേളം ഒരുക്കി കൊണ്ട് മൃദംഗത്തിൽ സേലം ജെ പത്മനാഭൻ, യുർതൻ ശിവദാസ് എന്നിവരും ഗഞ്ചിരയിൽ ഹരിശൻ മോഹനരാജയും നിറസാന്നിധ്യമായി. 


ദീപാരാധനക്കുശേഷം വിപുലമായ അന്നദാനവും ഉണ്ടായിരുന്നു. പൂജകൾക്ക് ശ്രീ മുരളി അയ്യർ നേതൃത്വം നൽകി.  എല്ലാ പരിപാടികളും ആദ്യം മുതൽ അവസാനം വരെ ചാരുതയോടെ അവതരിപ്പിച്ചുകൊണ്ട് ഡയാന അനിൽകുമാർ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.  




കൂടുതല്‍വാര്‍ത്തകള്‍.