CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 51 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ഫാ.ഫിലിപ്പ് പന്തമ്ലാക്കൽ നയിക്കുന്ന ഏകദിന ധ്യാനം ഞായറാഴ്ച്ച (ഡിസംബർ 6)

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ഫിലിപ്പ് പന്തമ്ലാക്കൽ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബർ 6 ന് ഞായറാഴ്ച്ച മാഞ്ചസ്റ്ററിൽ നടക്കും. വിഥിൻ ഷോ സെന്റ്‌. ആന്റണീസ് ദേവാലയത്തിൽ ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 6 വരെയാണ് ധ്യാനം നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം നടക്കുന്നത്. ഉച്ചക്ക് 12 മുതൽ സെന്റ്‌. ജോണ്‍സ് സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കും യൂത്തിനുമായിട്ടുള്ള ധ്യാനത്തിന് തുടക്കമാകും. ജീസസ് യൂത്ത് ടീമാണ് കുട്ടികളുടെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. പ്രവാസ ജീവിതത്തിൽ കുടുംബ വിശുദ്ധീകരണം എന്ന വിഷയം ആസ്പദമാക്കിയാണ് ധ്യാനം നടക്കുന്നത്. ധ്യാന സമയത്ത് കുമ്പസാരത്തിന് സൗകര്യം ഉണ്ടാകും. വൈകുന്നേരം 6 മണിയോടെ ദിവ്യബലിയോടെ ധ്യാനപരിപാടികൾ സമാപിക്കും. ഉണ്ണി യേശുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങുവാനുള്ള ഏക ദിന ധ്യാനത്തിൽ പങ്കെടുക്കുവാൻ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ ആളുകളെയും ഷ്രൂസ്ബറി സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിന് എത്തുന്നവർ കുട്ടികളെ സെന്റ്‌ ജോണ്‍സ് സ്കൂളിൽ ഡ്രോപ്പ് ചെയ്തതിനു ശേഷം സെന്റ്‌. ആന്റണീസ് പള്ളിയിൽ എത്തി ധ്യാനത്തിൽ പങ്കെടുക്കണം.

വിലാസം:

ST. ANTONY'S CHURCH 

PORTWAY 

MANCHESTER 

 

M220WR 


 




കൂടുതല്‍വാര്‍ത്തകള്‍.