CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 40 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം ഡിസംബർ 26ന്

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം ഡിസംബർ 26 ശനിയാഴ്ച നടക്കും. ഉച്ച കഴിഞ്ഞു 2.30 മുതൽ ടിമ്പർലി മെതോഡിസ്റ്റ് ചർച്ച് ഹാളിൽ ആണ് പരിപാടികൾ. സെന്റ്‌ മേരീസ് ക്നാനായ ചാപ്ലിയൻസിയുടെ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപ്പുരയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷപ്പൂർവ്വമായ ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും. ഏയ്ഞ്ചല്‍ ഓയിസിന്റെ ആലാപനങ്ങൾ ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കും. വൈകുന്നേരം 4.30 മുതൽ പൊതുസമ്മേളനത്തിന് തുടക്കമാകും. അസോസിയേഷൻ പ്രസിഡന്റ്‌ സാജൻ ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫാ. സജി മലയിൽ പുത്തൻപ്പുര ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു സന്ദേശം നൽകും. സെക്രട്ടറി ഷിജു ചാക്കോ ഏവർക്കും സ്വാഗതം ആശംസിക്കും. 

തുടർന്ന് സാന്തക്ലോസിനു സ്വീകരണം നൽകുന്നതോടെ വിവിധ കൂടാരയോഗങ്ങൾ മാറ്റുരക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾക്ക് തുടക്കമാകും. MKCYL പ്രവർത്തകർ വേദിയിൽ എത്തുന്ന തകർപ്പൻ വെൽക്കം ഡാൻസോടെ ആകും കലാപരിപാടികൾക്ക് തുടക്കമാവുക. കുട്ടികളും മുതിർന്നവരും അണി നിരക്കുന്ന ലോകസമാധാന സന്ദേശം ആളുകളിൽ എത്തിക്കുന്നതിനായുള്ള നേറ്റിവിറ്റി ഏവർക്കും മികച്ച അനുഭവം ആകും. ഒട്ടേറെ കലാപരിപാടികളെ തുടർന്ന് യൂത്ത് വിംഗ് അവതരിപ്പിക്കുന്ന ഗ്രാൻഡ്‌ ഫിനാലയെ തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും.

ഈ മാസം 12 മുതൽ കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ച് ക്രിസ്തുമസ് കരോൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സിജു ചാക്കോ സ്വാഗതം ചെയ്യുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.