CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 4 Seconds Ago
Breaking Now

സംശയങ്ങൾക്ക് വിരാമം; വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ ഡിസംബർ 19ന് ബഥേലിൽ; പ്രവേശനം പാസ് മൂലം..

സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന "എൻട്രി പാസും" ആയി വരുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിൻ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ ആത്മീയ നേതൃത്വത്തിൽ ലണ്ടനിൽ നടത്താനിരുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ ഡിസംബർ 19ന് ബർമിംഗ്ഹാം ബഥേൽ സെന്ററിൽ വച്ച് നടത്തപ്പെടും. കണ്‍വെൻഷനു വേണ്ടി ബുക്ക് ചെയ്തിരുന്ന വേദി സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെടുകയും സൗകര്യപ്രദമായ മറ്റൊരു വേദി ലണ്ടനിൽ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെൻഷൻ ബഥേലിൽ വച്ച് നടത്തപ്പെടുന്നത്.

പ്രവേശനം പാസ് മൂലം:

ബഥേൽ സെന്ററിന് ഉൾക്കൊള്ളാൻ സാധിക്കാത്തവിധം കഴിഞ്ഞ വര്‍ഷം വട്ടായിലച്ചന്റെ കണ്‍വെൻഷനിലേക്ക് ആളുകൾ എത്തി. വാഹനഗതാഗതം ഉൾപ്പടെയുള്ള പലവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന അനുഭവം കണക്കിലെടുത്തും ബഥേൽ സെന്ററിന്റെ മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരവും ഇത്തവണത്തെ കണ്‍വെൻഷൻ, പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന "എൻട്രി പാസും" ആയി വരുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. യുകെയുടെ വിവിധ ഭാഗങ്ങളിൽ സെഹിയോൻ ശുശ്രൂഷയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തികളിൽ നിന്നും പാസ്സുകൾ ലഭ്യമാണ്. 

3 വയസ്സും, അതിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും പാസ്സുകൾ സ്വന്തമാക്കേണ്ടതാണ്. 

പാസ്സുകൾ ലഭിക്കുന്ന വ്യക്തികൾ: 

  

 

പാസ്സുകൾ സംബന്ധിച്ച പൊതു വിവരങ്ങൾക്ക്:

Aneesh 07760254700 

Jaison 07827872049 

Biju 07515368239

യുകെയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നു വരുവാൻ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരുകൾ sehion uk website ൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

അടുത്ത വര്‍ഷത്തേയ്ക്ക് അഭിഷേകാഗ്നി കണ്‍വെൻഷൻ മാറ്റിവയ്ക്കപ്പെടുമോ എന്ന സന്ദേഹത്തിലായിരുന്ന വിശ്വാസ സമൂഹം വലിയ സന്തോഷത്തോടെയാണ് ഈ വാർത്തയെ സ്വീകരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നു, ഈ ദിവസങ്ങളിൽ ഉണ്ടായ അന്വേഷണങ്ങൾ , ആത്മീയ വിടുതലുകൾക്കു വേണ്ടി ആഗ്രഹിക്കുന്ന ആയിരങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ത്ഥ്യം പറഞ്ഞറിയിക്കുന്നു.

അനേകരുടെ കണ്ണീരൊപ്പാനും ആയിരങ്ങൾക്ക് ആശ്വാസമായി മാറുവാനും ഈ കണ്‍വെൻഷൻ കാരണമായി തീരട്ടെ എന്ന പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ കണ്‍വെൻഷൻ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. കര്‍ത്താവിന്റെ അളവറ്റ കരുണയ്ക്ക് വേണ്ടി ബെര്‍മിങ്ങ്ഹാമിലേയും ലണ്ടനിലേയും ആത്മീയ ശുശ്രൂഷകൾ ഒന്ന് ചേര്‍ന്ന് കൈകൾ കോര്‍ക്കുകയാണ്. 

ആഴമേറിയ സൗഖ്യാനുഭവങ്ങളിലേക്ക് ഏവരേയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. 3000 പേര്‍ക്കു വേണ്ടി ചുരുക്കപ്പെടുന്ന ശുശ്രൂഷ ലഭിക്കാതെ പോകുന്നവരോട് മുൻകൂട്ടി ക്ഷമാപണം നടത്തുന്നു.


 

 

 

 


 

 

 




കൂടുതല്‍വാര്‍ത്തകള്‍.