CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 11 Seconds Ago
Breaking Now

ഫാ. സിറിൾ ഇടമന നയിക്കുന്ന ത്രിദിന ധ്യാനം മാഞ്ചസ്റ്ററിൽ

യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതനും പ്രശസ്ത വചന പ്രഘോഷകനും തികഞ്ഞ മരിയ ഭക്തനുമായ ഫാ. സിറിൾ ഇടമന നയിക്കുന്ന ത്രിദിന ധ്യാനം മാഞ്ചസ്റ്ററിൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. തിരുപ്പിറവിയോടനുബന്ധിച്ച് ഷ്രൂസ്ബറി രൂപതാ ക്നാനായ ചാപ്ലയൻസിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒൻപത് വരെയും, ശനിയാഴ്ച ഒൻപതര മുതൽ അഞ്ച് വരെയും ഞായറാഴ്ച ഒന്ന് മുതൽ എട്ടു വരെയുമാണ്. വചന ശുശ്രൂഷയിൽ പങ്കു ചേർന്ന് തിരുപ്പിറവിയെ സ്നേഹമനസോടെ സ്വീകരിക്കുവാൻ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപ്പുരയിൽ ഏവരെയും സ്വാഗതം ചെയ്തു.

ക്നാനായ കാത്തലിക് ചാപ്ലയൻസിയുടെ തിരുപ്പിറവി കർമ്മങ്ങൾ 24ന് വൈകുന്നേരം 8 മണിക്ക് ആരംഭിക്കും. ധ്യാനവും തിരുപ്പിറവി കർമ്മങ്ങളും നടക്കുന്നത് സെന്റ്‌ എലിസബത്ത് ചർച്ചിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.