CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 44 Seconds Ago
Breaking Now

ബോൾട്ടനിൽ പിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾ 24ന് രാത്രി 9.30 മുതൽ

ബോൾട്ടൻ കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾ 24 രാത്രി 9.30ന് ആരംഭിക്കും. ഫണ്‍വർത്തിലെ സെന്റ്‌ ഗ്രിഗറി ദേവാലയത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ഫാ. പ്രതീഷ് പുളിക്കൽ കാർമ്മികനാകും.  

28 ബുധനാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 8.30 വരെ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ന്യൂഇയർ തിരുക്കർമ്മങ്ങളും ദിവ്യ ബലിയും ഡിസംബർ 31ന് വൈകീട്ട് 7 മണിക്ക് ആരംഭിക്കും. ഫണ്‍വർത്തിലെ സെന്റ്‌ ഗ്രിഗറി ദേവാലയത്തിലാവും പുതുവർഷ തിരുക്കർമ്മങ്ങൾ നടക്കുക. ക്രിസ്തുമസ് - പുതുവർഷ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.