CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 25 Seconds Ago
Breaking Now

യുവജനങ്ങൾക്കായി സെഹിയോൻ ടീം ഒരുക്കുന്ന ധ്യാനം ഡാർലിംഗ്ട്ടൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിസംബർ 26 മുതൽ; ഉപവാസ പ്രാർത്ഥനകൾക്ക് തുടക്കമാകുന്നു

സെഹിയോൻ യുകെയും ഡാർലിംഗ്റ്റെൻ ഡിവൈൻ ധ്യാനകേന്ദ്രവും ഹെക്സം ആൻഡ്‌ ന്യൂ കാസ്സിൽ രൂപത സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയും സംയുക്തമായി ചേർന്ന് സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബർ 26 മുതൽ 30 വരെ ഡാർലിംഗ്റ്റെൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ തുടക്കമാകുന്നു. 16 വയസ്സുമുതലുള്ള അവിവാഹിതരായ യുവജനങ്ങൾക്ക് വേണ്ടിയാണ് അഞ്ചു ദിവസ്സം നീണ്ടു നില്ക്കുന്ന ധ്യാനം ഒരുക്കുന്നത്. ക്രിസ്തീയ നവോത്തനത്തിനു പുതിയ രൂപവും ഭാവവും നല്കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ സെഹിയോൻ യുകെയാണ് യുവജനങ്ങളുടെ ആല്മീയവളർച്ചക്കായുള്ള മുന്നേറ്റത്തിനു നേതൃത്വം നല്കുക. 

ക്രിസ്തുവിനെ അറിയാനും തങ്ങളുടെ ജീവിതത്തിൽ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള അവസരം യുവജനങ്ങൾ വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നോർത്ത് ഈസ്റ്റിൽ ആദ്യമായി സംഘടിപ്പിക്കുന്ന യുവജനധ്യാനത്തിന്റെ വിജയത്തിനായി പ്രാർത്ഥനകളും ഉപവസങ്ങളും തുടങ്ങികഴിഞ്ഞു. പരിമിതമായ സീറ്റുകൾ മാത്രമായിട്ടുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപെടുക.

VENUE : DIVINE RETREAT CENTRE, DARLINGTON- DL3 9PN. DEC.26.SAT. 10AM TO 

DEC.30 WED.4PM.

FOR DETAILS : 07590516672 / 07852582217- smcnewcastleandhexham@yahoo.co.uk




കൂടുതല്‍വാര്‍ത്തകള്‍.