CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 43 Seconds Ago
Breaking Now

നോമ്പ് കാലം കൂടുതല്‍ ഭക്തിസാന്ദ്രമാക്കാൻ ഫാ. സേവ്യര്‍ഖാൻ വട്ടായില്‍ ഹേവാര്‍ഡ്‌സ് ഹീത്തില്‍ ഈ ഞായറാഴ്ച 20 ന്‌

ഇംഗ്ലീഷ് സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ധ്യാനത്തില്‍ ആയിരങ്ങള്‍ക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണ്‌ സംഘാടകർ.

യേശുവിന്റെ സുവിശേഷം എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുവാൻ അതിനുവേണ്ടി ഓരോ വിശ്വാസിക്കും പങ്കുചേരുവാൻ അവസരം ഒരുക്കി വെസ്റ്റ് സസെക്‌സ് ഭാഗങ്ങളിലെ വിശ്വാസികളും ഇംഗ്ലീഷ് സമൂഹവും ചേര്‍ന്നൊരുക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഇംഗ്ലീഷ് കണ്‍വെൻഷൻ ഈ വരുന്ന ഞായറാഴ്ച ഡിസംബര്‍ 20ന് 12 മുതല്‍ വൈകീട്ട് 5മണി വരെ ഫാ. സേവ്യര്‍ഖാൻ വട്ടായിലച്ചൻ നയിക്കുന്നു. 

മുഴുവൻ സമയവും ഭാഷയിലുള്ള കണ്‍വെൻഷനിലേക്ക് പല രാജ്യങ്ങളിലും ഭാഷകളിലുമുള്ള വിശ്വാസികള്‍ ഇതിനോടകം അവരുടെ സാന്നിധ്യം സംഘാടകരെ അറിയിച്ചു കഴിഞ്ഞു.

ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്, ഫാ. സേവ്യര്‍ഖാൻ, ഫാ. സോജി ഓലിക്കല്‍, സമീപത്തുള്ള അനേകം ഇംഗ്ലീഷ് ഇടവക വികാരിമാര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ബലി അര്‍പ്പിക്കുന്നതോടെ ആയിരങ്ങള്‍ ഒത്തുചേരുന്ന കണ്‍വെൻഷന് തുടക്കമാകും.

തുടര്‍ന്ന് ഫാ. സേവ്യര്‍ഖാൻ നേതൃത്വം നല്‍കുന്ന വിടുതല്‍ ശുശ്രൂഷകള്‍, വചനപ്രഘോഷണം, വെഞ്ചരിപ്പുകള്‍, ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും കൂടിയാകുമ്പോള്‍ വിശ്വാസികളില്‍ വിശ്വാസാഗ്നി ആളിക്കത്തും.

യേശുവിന്റെ നാമത്തില്‍ അത്ഭുതരോഗശാന്തികളും, അനുഗ്രഹങ്ങളും കണ്‍വെൻഷനില്‍ നിറയാൻ നാടെങ്ങും ശക്തമായ പ്രാര്‍ത്ഥനകള്‍ തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ധ്യാനത്തില്‍ ആയിരങ്ങള്‍ക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണ്‌ സംഘാടകർ. 

കാറുകളില്‍ വരുന്നവര്‍ ഹാളിന്റെ നോര്‍ത്ത് ഗേറ്റ് വഴി കടന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. വീല്‍ചെയര്‍, രോഗികള്‍ എന്നിവരുമായി വരുന്ന വാഹനങ്ങള്‍ മെയിൻ ഗേറ്റ് ആയ പ്രൻസസ് ഗേറ്റ് വഴി അനുവാദത്തോടെ ഹാള്‍ കോമ്പൗണ്ടിൽ പ്രവേശിക്കാവുന്നതാണ്.

കോച്ചുകള്‍ക്ക് നോര്‍ത്ത് ഗേറ്റ് വഴിയാണ് പ്രവേശനം. 3500 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട്. ഒരുക്കങ്ങള്‍ക്ക് ഫാ. സ്റ്റീഫൻ, ഫാ. കെവിൻ എന്നീ വൈദികര്‍ നേതൃത്വം നല്‍കുന്നു. ഏവരേയും ഈ കണ്‍വെൻഷനിലേക്ക് സെന്റ്‌. മേരീസ് ചർച്ച് വികാരി ഫാ. കെവിൻ ഗ്രിഫീൻ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Address : South Of England Event Centre Ardingly, 

HaywardsHeath . West Sussex RH 17 6 TL.

കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ.  ബിജോയ്‌ ആലപ്പാട്ട് - 07960000217

Email: thunderofgoduk@yahoo.co.uk

 

 




കൂടുതല്‍വാര്‍ത്തകള്‍.