CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 58 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വൻഷന് ഇനി രണ്ടു നാൾ കൂടി; ഫ്രീ പാസുകൾ വെബ്സൈറ്റിൽ കൂടി ലഭ്യമാകും

മലയാളികൾക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന കണ്‍വൻഷന്റെ പാസുകൾ സെഹിയോൻ യുകെ വെബ്സൈറ്റിൽ ലഭ്യമാണ്.

സ്വർഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മലയാളികൾക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന കണ്‍വൻഷന്റെ പാസുകൾ സെഹിയോൻ യുകെ വെബ്സൈറ്റിൽ ലഭ്യമാണ്. 

സമയ ദൂര പരിമിതികൾ മൂലം പലർക്കും സൗജന്യ പാസുകൾ കൈപറ്റുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സെഹിയോൻ യുകെയുടെ വെബ്സൈറ്റിൽ, റിട്രീറ്റ് രജിസ്ട്രേഷൻ കോളത്തിൽ അഭിഷേകാഗ്നി സെലക്ട്‌ ചെയ്ത് ബുക്ക് ചെയ്യുന്നവർക്ക് ശനിയാഴ്ച ബഥേൽ സെന്ററിൽ വച്ച് പാസുകൾ ലഭിക്കുന്നതാണ്. 

രാവിലെ 7 മുതൽ രാത്രി 10 മണി വരെ പാസുകൾക്ക് വേണ്ടി കൌണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. പരമാവധി 3000 പേർക്ക് മാത്രമാണ് ഈ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ സാധിക്കുക. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഏത് നിമിഷവും ഓണ്‍ലൈൻ രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ്. ഇതിനകം പാസുകൾ ലഭിച്ചവർ വീണ്ടും രജിസ്ട്രേഷൻ നടത്തരുത്.  

ബഥേൽ സെന്ററിൽ തിരക്കുകൾ ഒഴിവാക്കുന്നതിനാണ് പാസുകൾ നേരത്തെ തന്നെ വിതരണം ചെയ്തത്. 

പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് കുടുംബങ്ങളെയും ദേശങ്ങളെയും സമർപ്പിച്ച്‌ ജപമാലയോട് കൂടെ ശുശ്രൂഷകൾ ആരംഭിക്കും. നൂറു കണക്കിന് അത്ഭുത സൗഖ്യങ്ങളാണ് ഓരോ അഭിഷേകാഗ്നി കണ്‍വൻഷനിലൂടെയും കർത്താവ് ചെയ്തു കൊണ്ടിരിക്കുന്നത്. കണ്ണീരൊപ്പുന്ന ശുശ്രൂഷകളുടെ വിജയത്തിന് വേണ്ടി തീവ്രമായി പ്രാർത്ഥനയോടെ ഒരുങ്ങാം.                




കൂടുതല്‍വാര്‍ത്തകള്‍.