CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 21 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലങ്കര കാത്തലിക് വിഷൻ തിരുപ്പിറവി - പുതുവത്സര തിരുക്കർമ്മങ്ങൾ ഡിസംബർ 24ന്

ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുപിറവിയും പുതുവത്സരവും മാഞ്ചസ്റ്റർ സെന്റ്‌. മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്തിപൂർവ്വം ആചരിക്കുന്നു. തിരുപിറവിയുടെ പ്രത്യേക ശുശ്രൂഷകളും വി. കുർബ്ബാനയും ഡിസംബർ 24ന് 9 മണിക്ക് ആരംഭിക്കും. നോർത്തണ്ടനിലെ സെന്റ്‌. ഹിൽഡാസ് ദേവാലയത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുക്കർമ്മങ്ങൾക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലങ്കര ചാപ്ലിൻ ഫാ. തോമസ്‌ മടുക്കംമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഇതോടനുബന്ധിച്ചു പ്രത്യേക ക്രിസ്തുമസ് കരോളും ക്രമീകരിച്ചിട്ടുണ്ട്.

പുതുവത്സരത്തോടനുബന്ധിച്ചു വി. കുർബ്ബാനയുടെ ആരാധനയും വി. കുർബ്ബാനയും ക്രമീകരിച്ചിരിക്കുന്നു. ഡിസംബർ 31ന് 9 മണിക്ക് വി. കുർബ്ബാനയുടെ ആരാധനയും തുടർന്ന് വി. കുർബ്ബാനയും നടക്കും. തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

ST. HILDAS RC CHURCH

66 KENWORTHY LANE , NORTHENDEN

M224EF

രാജു ചെറിയാൻ: 07443630066

എബി തോമസ്‌: 07445414442  

  





കൂടുതല്‍വാര്‍ത്തകള്‍.