CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 33 Seconds Ago
Breaking Now

ഫാ. സിറിൾ ഇടമന നയിക്കുന്ന ത്രിദിന ധ്യാനം ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ

പരിശുദ്ധാത്മക അഭിഷേകത്താൽ ജ്വലിക്കുന്ന മാലാഖമാരുടെ സംഗീതത്തിൽ മുഖരിതമാകുന്ന വിശ്വാസ ഹൃദയങ്ങളെ മൃദുലമാക്കുന്ന ഫാ. സിറിൾ ഇടമന നയിക്കുന്ന ത്രിദിന ധ്യാനം ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ ആരംഭിക്കും. ഷ്രൂസ്ബറി രൂപതാ ക്നാനായ ചാപ്ലിയൻസിയുടെ നേതൃത്വത്തിലാണ് ത്രിദിന ധ്യാനം നടത്തപ്പെടുന്നത്. ഇന്ന് വൈകുന്നേരംആറിന് സെന്റ്‌. എലിസബത്ത് കാത്തലിക് ചർച്ച് ഹാളിലാണ് ധ്യാനത്തിന് തുടക്കമാവുക. 

നാളെ രാവിലെ ഒൻപത് മുതൽ അഞ്ച് വരെയും ഞായറാഴ്ച ഒന്ന് മുതൽ എട്ടു വരെയുമാണ് വചന ശുശ്രൂഷ കൾ നടത്തപ്പെടുന്നത്. കുട്ടികൾക്ക് പ്രത്യേക ധ്യാനം സെന്റ്‌. ജോണ്‍സ് സ്കൂളിൽ ശനിയാഴ്ചയും ഞായറാഴ്ചയും നടത്തപ്പെടും. പായ്ക്കറ്റ് ലഞ്ച് കൊടുത്ത് വിടേണ്ടതാണ്. ശനിയും ഞായറും കുട്ടികളെ (ഒന്നാം ക്ലാസ് മുതൽ കോളേജ് വരെയുള്ള) സെന്റ്‌. ജോണ്‍സ് സ്കൂളിൽ ഇറക്കിയതിനു ശേഷം മാതാപിതാക്കൾ സെന്റ്‌. എലിസബത്ത് ദേവാലയത്തിൽ വരേണ്ടതാണെന്ന് ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപ്പുര പറഞ്ഞു. 

ദേവാലയ വിലാസം:

PEEL HALL

M225JF    

സ്കൂൾ വിലാസം:

NOODHOUSE LANE

M229NW




കൂടുതല്‍വാര്‍ത്തകള്‍.