CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 6 Seconds Ago
Breaking Now

ക്രിസ്തുമസിനായി ഒരുങ്ങി മാഞ്ചസ്റ്റർ :കരോൾ സർവീസ് ഇന്ന് മുതൽ

പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ വരവേൽക്കാൻ മഞ്ചെസ്റ്റെർ നിവാസികൾ ഒരുങ്ങി.ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്മസ് കരോളിന് ഇന്ന് തുടക്കമാകും .ഇന്ന് വൈകുന്നേരം 5 മുതൽ സെന്റ് അല്‍ഫോന്‍സാ, സെന്റ് ജോണ്‍സ് ഫാമിലി യൂണിറ്റുകള്‍ വഴിയും 19ന് സേക്രട്ട് ഹാര്‍ട്ട്, സെന്റ് ആന്റണീസ് ഫാമിലി യൂണിറ്റുകളിലൂടെയും, സെൻറ് ഹ്യുഗ്സ്,സെന്റ് മേരീസ് ഫാമിലി യൂണിറ്റുകൾ വഴിയും , 21ന് സെന്റ് വിൻസെന്റ് ഫാമിലി യൂണിറ്റിലൂടെയുമാണ് കരോള്‍ സര്‍വീസ് നടക്കുക.

പിറവി തിരുനാള്‍ തിരുകര്‍മങ്ങള്‍ 24ന് രാത്രി എട്ടു മുതല്‍ ആരംഭിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും. പിറവിയുടെ തിരുകര്‍മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരോള്‍ ഗാനാലാപനങ്ങളും നടക്കും.

ഈ വർഷം മുതല്‍ ഇടവകയിലെ മികച്ച പുല്‍ക്കൂട് കണ്ടെത്തുന്നതിനായി പുല്‍ക്കൂട് മത്സരം നടത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യൂണിറ്റ് കോര്‍ഡിനേറ്റേഴ്‌സ് വശം പേരുകള്‍ നല്‍കണം.

ക്രിസ്മസ് കരോളിലും , തിരുകര്‍മങ്ങളിലും കുടുംബസമേതം പങ്കെടുത്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു




കൂടുതല്‍വാര്‍ത്തകള്‍.