CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 7 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വൻഷൻ നാളെ; വട്ടായിലച്ചൻ ഇന്നെത്തുന്നു, ഓണ്‍ലൈൻ രജിസ്ട്രേഷന് ഇനിയും അവസരം

ബ്രെന്റ് വുഡ് സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്തിയാംകുളത്തിന്റെ ആത്മീയ നേതൃത്വം ശുശ്രൂഷകൾക്ക് ശക്തി പകരും.

തിരുപ്പിറവിയുടെ ഒരുക്കങ്ങളെ അനുഗ്രഹദായകമാക്കി മാറ്റുന്ന അഭിഷേകാഗ്നി കണ്‍വൻഷൻ നാളെ ബഥേൽ സെന്ററിൽ വച്ച് നടത്തപ്പെടും. 

ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന വിടുതൽ ശുശ്രൂഷകൾക്ക് ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും ചേർന്ന് നേതൃത്വം നൽകും. ബ്രെന്റ് വുഡ് സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്തിയാംകുളത്തിന്റെ ആത്മീയ നേതൃത്വം ശുശ്രൂഷകൾക്ക് ശക്തി പകരും.  

അതിശക്തമായ മധ്യസ്ഥ പ്രാർത്ഥനകളാണ് കണ്‍വൻഷന് വേണ്ടി ഉയർത്തപ്പെടുന്നത്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെന്റ്‌. ജെറാർഡ് കാത്തലിക് ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 8.30 വരെ കണ്‍വൻഷന് വേണ്ടി പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ നടത്തും.     

 ഓണ്‍ലൈൻ രജിസ്ട്രേഷന് ഇനിയും അവസരം ഉണ്ട്. ഗെയിറ്റ്വേ ചർച്ചിലും ബഥേൽ സെന്ററിന്റെ മുകൾ നിലയിലുമായി ക്രമീകരിച്ചിട്ടുള്ള കുട്ടികളുടെ ശുശ്രൂഷകളിലേക്ക് തുടക്കത്തിൽ തന്നെ വോളന്റിയേഴ്സ് കുട്ടികളെ കൂട്ടിക്കൊണ്ട് പോകും. കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി വി. ബലി ക്രമീകരിച്ചിട്ടുണ്ട്.

ദൈവത്തെ ആരാധിക്കുവാൻ - അവിടുത്തെ മഹത്വപ്പെടുവാൻ - അത്ഭുത കൃപകളും സൗഖ്യങ്ങളും സ്വീകരിക്കുവാൻ ഒത്തുച്ചേരാം. 




കൂടുതല്‍വാര്‍ത്തകള്‍.