CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 40 Minutes 7 Seconds Ago
Breaking Now

വട്ടായിലച്ചൻ നയിക്കുന്ന

ഈ ഞായറാഴ്ച 20 ന്‌ ഹേവാര്‍ഡ്‌സ് ഹീത്തിലെ അർഡിംഗ്ലൈ ഈവന്റ് സെന്ററിൽ വട്ടായിലച്ചൻ നയിക്കുന്ന ഇംഗ്ലീഷ് കണ്‍വൻഷനിൽ എൽഷദായ് ബുക്ക്‌ സ്റ്റാൾ പ്രവർത്തിക്കും. ഇവിടെ വിശ്വാസികൾക്ക് ആവശ്യമായ ഇംഗ്ലീഷ്, മലയാളം ബൈബിൾ, കൊന്തകൾ, പ്രാർത്ഥന പുസ്തകങ്ങൾ, ആത്മീയ ഗാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങളുടെ സിഡികൾ തുടങ്ങിയവ ലഭ്യമാണ്. വട്ടായിലച്ചനും സോജി ഓലിക്കലച്ചനും നേതൃത്വം നൽകുന്ന കണ്‍വൻഷനിൽ ബ്രൈറ്റൻ ബിഷപ്പ് റിച്ചാർഡ് മോത്ത് സമീപത്തുള്ള ഇംഗ്ലീഷ് വൈദികരോട് ചേർന്ന് ബലി അർപ്പിക്കുന്നു.

വചനപ്രഘോഷണം, വി. കുർബാന, വിടുതൽ ശുശ്രൂഷ, വെഞ്ചെരിപ്പുകൾ, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം, തുടങ്ങി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. യുകെയിലെ കുട്ടികളുടെ മനസുകളിൽ മുഖ്യസ്ഥാനം ലഭിച്ച സെഹിയോൻ യുകെയുടെ കിഡ്സ്‌ ഫോർ കിംഗ്‌ഡം ടീം കണ്‍വൻഷനിൽ ആക്ഷൻ സോങ്ങുകളുമായി പങ്കെടുക്കുന്നു. ഇംഗ്ലീഷ് സമൂഹവും മറ്റു രാജ്യങ്ങളിലെ വിശ്വാസികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കണ്‍വൻഷൻ ഈ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 5 വരെ ക്രമീകരിച്ചിരിക്കുന്നു.

വാഹനങ്ങൾക്ക് സൗകര്യമായി പാര്‍ക്കിംഗ് സൗജന്യമായി കോബൗണ്ടിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ആയിരങ്ങൾ ഒത്തു ചേർന്ന് ദൈവത്തെ സ്തുതിച്ച് ആരാധിക്കുന്ന ഈ കണ്‍വെന്‍ഷനിലേക്ക് ഏവരേയും യേശുനാമത്തിൽ ക്ഷണിക്കുന്നതായി ക്രോബറോ സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച് വികാരി ഫാ. കെവിന്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജോയ് ആലപ്പാട്ട്-07960000217

Email : thuderofgoduk@yahoo.co.uk

വിലാസം- South Of England Event Centre

Ardingly, Haywards Health

 

West Succex. RH17 6 TL

 

  




കൂടുതല്‍വാര്‍ത്തകള്‍.