CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 31 Seconds Ago
Breaking Now

ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് കരോള്‍ 19ന്; ആഘോഷങ്ങള്‍ 20ന്

ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രെണ്ട്സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 2ന് ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ നടത്തപ്പെടുന്നതാണ്. ആഘോഷ പരിപാടികള്‍ ടൗണ്‍ മേയര്‍ സുജന്‍ വിക്രമാരാച്ചി ഉദ്ഘാടനം ചെയ്യും.

ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 19 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 മുതല്‍ മുന്‍പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ വസതിയില്‍ വെച്ചാരംഭിക്കുന്നതും വൈകീട്ട് ബേസില്‍ ബേബിയുടെ ഭവനത്തിലെത്തി അവസാനിക്കുന്നതുമാണ്.

എഫ്.എഫ്.സി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ തീര്‍ത്ഥ ഹരികുമാറിന് ക്രിസ്തുമസ് പപ്പ സമ്മാനം നല്‍കികൊണ്ട് ക്രിസ്തുമസ് കരോള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് ജോഷി കുര്യാക്കോസ് മുന്‍കാല പ്രസിഡന്റുമാരായ ജോസ് ബിജു, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവര്‍ക്ക് ക്ലബ്ബ് പുറത്തിറക്കുന്ന കലണ്ടറിന്റെ കോപ്പികൾ നൽകിക്കൊണ്ട് പ്രസ്തുത കലണ്ടറിന്റെ പ്രകാശനവും നിര്‍വ്വഹിക്കുന്നതാണ്.

ആഘോഷ പരിപാടികള്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്ത്, സെക്രട്ടറി അരുണ്‍ മാത്യു, വൈസ് പ്രസിഡന്റ് ലോര്‍ഡ്‌സണ്‍, ട്രഷറര്‍ അനില്‍ ശിവന്‍, കമ്മിറ്റി അംഗങ്ങളായ ജോഷി പനമ്പേല്‍, സിജോയി സെബാസ്റ്റ്യൻ, ഹരികുമാര്‍, ഗോപാലന്‍ നായര്‍, മുന്‍കാല ഭാരവാഹികളായ സദാനന്ദന്‍, ദിവാകരന്‍, ഷൈന്‍ ജോസഫ്, രാജു ലൂക്കോസ്, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗീസ്  ഇട്ടാര്‍, സണ്ണി ലൂക്കാ ഇടത്തില്‍, ഷിബു മാത്യു, അജിത്ത്, ഗംഗാപ്രസാദ് സി.ജി, ജിജോ ആന്‍ഡ്രൂസ്, അരുണ്‍ പീറ്റര്‍, എബ്രഹാം ജേക്കബ് തരകന്‍, നിക്‌സണ്‍, ഉണ്ണി പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.




കൂടുതല്‍വാര്‍ത്തകള്‍.