CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 25 Seconds Ago
Breaking Now

ടോൾവർത്തിൽ ക്രിസ്തുമസിന് മുന്നോടിയായി ഏകദിന ധ്യാനവും,വി.കുര്‍ബ്ബാനയും 21ന്

ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ടോൾവർത്ത് മാസ് സെന്ററിൽ ഏകദിന ധ്യാനം നടത്തപ്പെടുന്നു. ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസിന് ഒരുക്കുന്നതിനായി ടോൾവർത്ത് ഔവ്വർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ വച്ച് ഡിസംബർ 21 നു തിങ്കളാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഏകദിന ധ്യാനം നടത്തപ്പെടുന്നത്.

ധ്യാനം നയിക്കുന്നത് റവ. ഫാ. റോയി മുതുമാക്കൽ ആയിരിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയിൽ സീറോ മലബാർ സതക്ക് അതിരൂപതാ ചാപ്ലയിൻ റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, റവ. ഫാ. ജോർജ് മാമ്പള്ളിൽ തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

OUR LADY IMMACULATE CHURCH 

401 EWELL ROAD 

SURBITON 

SURREY 

KT6 7DG       




കൂടുതല്‍വാര്‍ത്തകള്‍.