CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 41 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ക്രിസ്തുമസ് കരോളിന് ഭക്തിനിർഭരമായ തുടക്കം!

ചെണ്ടമേളങ്ങളും വാദ്യാഘോഷങ്ങളുമായി നടന്നു വരുന്ന കരോൾ പുതുതലമുറയ്ക്ക് ആത്മീയ അനുഭവം പകർന്ന് നൽകുന്നു.

മാഞ്ചസ്റ്റർ സെന്റ്‌. തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ ഭവനങ്ങളിലൂടെ നടക്കുന്ന ക്രിസ്തുമസ് കരോളിന് ഭക്തിനിർഭരമായ തുടക്കം.


വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഷ്രൂസ്ബറിയിലെ സെന്റ്‌. അൽഫോൻസ ഫാമിലി യൂണിറ്റിൽ നിന്നുമാണ് ഈ വർഷത്തെ കരോളിന് തുടക്കമായത്. തുടർന്ന് ബെഞ്ചിലിലെ സെന്റ്‌. ജോണ്‍സ് യൂണിറ്റിലെ ഭവനങ്ങളിലൂടെയും കരോൾ സർവ്വീസ് നടന്നു. പ്രാർത്ഥനകളും ഗാനാലാപനവും ഉൾപ്പെടുത്തി നടന്നു വരുന്ന കരോളിൽ കുട്ടികളും മുതിർന്നവരും എല്ലാം അണി നിരന്നു വരികയാണ്.



ഇന്നലെ ബാഗുളി സേക്രട്ട് ഹാർട്ട്‌ യൂണിറ്റിലെയും പുട് ഹൗസ് ലൈനിലെ സെന്റ്‌. ആന്റണീസ് യൂണിറ്റിലും കരോൾ സർവ്വീസ് നടന്നു. ചെണ്ടമേളങ്ങളും വാദ്യാഘോഷങ്ങളുമായി നടന്നു വരുന്ന കരോൾ പുതുതലമുറയ്ക്ക് ആത്മീയ അനുഭവം പകർന്ന് നൽകുന്നു. 



ടിമ്പർലി വണ്‍ സെന്റ്‌. ഹഗ്ഗ്സ് യൂണിറ്റിലും ടിമ്പർലി സെന്റ്‌ മേരീസ് യൂണിറ്റിലും ഇന്നലെയും ഇന്നുമായാണ് കരോൾ നടക്കുക. തിങ്കളാഴ്ച ഹാൻഡ്ഫെർത്തിലെ സെന്റ്‌. വിൻസന്റ് യൂണിറ്റിലും കരോൾ സർവ്വീസ് നടക്കും.



ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും യൂണിറ്റ് കോർഡിനേഴ്സും അടങ്ങുന്ന സംഘമാണ് കരോൾ സർവീസിന് നേതൃത്വം നൽകി വരുന്നത്. 

             




കൂടുതല്‍വാര്‍ത്തകള്‍.