CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 59 Minutes 18 Seconds Ago
Breaking Now

ലിവര്‍പൂള്‍ ഫസക്കര്‍ലിയില്‍ ബൈബിള്‍ കലോത്സവത്തിനു പരിസമാപ്തി.........

ലിവര്‍പൂള്‍ ഫസക്കര്‍ലി സീറോ മലബാര്‍ പള്ളിയുടെ നേതൃത്വത്തിൽ വമ്പിച്ച ബൈബിള്‍ കലോത്സവം നടത്തപ്പെട്ടു. ബൈബിളിനെയും വിശുദ്ധന്മാരെയും ആസ്പദമാക്കി നടത്തിയ വിവിധ കലാമത്സരങ്ങളില്‍ 87 ഓളം കുട്ടികള്‍ കലാപരിപടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലിയില്‍ ഇത്തരം ഒരു പരിപാടി ഇദംപ്രഥമായിട്ടാണ് നടത്തപ്പെട്ടത്. 


വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുക അതോടൊപ്പം ദൈവവിശ്വാസവും, മതമൂലികകളും കുട്ടികളില്‍ വളര്‍ത്തി എടുക്കുക ഇതൊക്കെ ആണ് കലോത്സവം കൊണ്ട് ഉദേശിക്കുന്നത് എന്നു പ്രോഗ്രാം കോർഡിനേറ്റര്‍ ലിജി ജോബി പറഞ്ഞു. 


പരിപാടികളുടെ ഉത്ഘാടനം ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ജിനോ അരികാട്ട് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച ഫസക്കര്‍ലി സീറോ മലബാര്‍ അംഗങ്ങളെ അച്ചൻ അഭിനന്ദിച്ചു. 


പരിപാടികളുടെ വിജയത്തിന് വേണ്ടി ട്രസ്റ്റി ടോം തോമസ്‌, ജോയിന്റ് ട്രസ്റ്റി ജോബി ജോസഫ്‌, ജോര്‍ജ് ജോസഫ്‌ എന്നിവര്‍ നേതൃത്വം കൊടുത്തു.






കൂടുതല്‍വാര്‍ത്തകള്‍.