CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 52 Seconds Ago
Breaking Now

യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ ആദ്യ എപ്പിസോഡ് കാണാത്തവര്‍ക്ക് ഇനി യുട്യൂബിലൂടെ കാണാം.....

പ്രഥമ റൌണ്ട് മത്സരങ്ങള്‍ സംപ്രേക്ഷണം തുടങ്ങി. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി ഗര്‍ഷോം ടീവി സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടീവി യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ കാണാന്‍ സാധിക്കാത്തവര്‍ക്കായി ഈ മത്സരങ്ങള്‍ ഇന്ന് മുതല്‍ യുട്യൂബിലൂടെ പുന: സംപ്രേക്ഷണം ചെയ്തു തുടങ്ങുകയാണ്. യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ സുവര്‍ണ്ണ ഗീതം റൌണ്ട് മത്സരങ്ങളിലെ ആദ്യ മൂന്ന് കണ്ടസ്റ്റന്റിന്റെ ഗാനങ്ങളാണ് ഗര്‍ഷോം ടീ.വി സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ മൂന്ന് പേരുടെയും പാട്ടുകള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി യൂട്യൂബിലൂടെ ഏവര്‍ക്കും കാണാന്‍ സാധിക്കും.

എല്ലാ ആഴ്ചയിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഗര്‍ഷോം ടീവിയില്‍ തുടര്‍ച്ചയായി യുക്മാ സ്റ്റാര്‍ സിംഗര്‍ വൈകിട്ട് 8 മണി മുതല്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. വളരെ സാങ്കേതിക മികവോടെയാണ് ഈ ഗാനങ്ങള്‍ എല്ലാം തന്നെ ചിത്രീകരിച്ചിരിക്കുന്നത്. റോക്കു ബോക്‌സില്‍ ഫ്രീയായി നിങ്ങള്‍ക്ക് ഗര്‍ഷോം ടീവി ലഭിക്കുന്നതാണ്. കൂടാതെ മൊബൈലിലും ലഭ്യമാണ്.

ആദ്യ റൗണ്ട് മത്സരത്തിലെ ആദ്യ ഗാനം പാടാനെത്തിയത് കേംബ്രിഡ്ജില്‍ നിന്നുള്ള മുന്‍ യുക്മാ നാഷണല്‍ സെക്രട്ടറിയും, യുക്മാ ഈസ്റ്റ് ആംഗ്ലിയാ റീജിയണല്‍ ചാരിറ്റി കോഓര്‍ഡിനേറ്റരുമായ ശ്രീ. എബ്രഹാം ലൂക്കോസിന്റെയും ശ്രീമതി. സജി എബ്രഹാമിന്റെയും മകനായ ശ്രീ. എബിന്‍സ് എബ്രഹാം ആയിരുന്നു. എ ലവല്‍ വിദ്യാര്‍ദ്ധിയായ എബിന്‍സ് ആണ് സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. രണ്ടായിരത്തി പത്തിലെ യുക്മ നാഷണല്‍ കലാമേളയില്‍ സബ് ജൂനിയര്‍ മത്സരത്തില്‍ പാട്ടിന് ഒന്നാം സ്ഥാനം നേടിയ ഈ കൊച്ചു മിടുക്കന്‍ ഈ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി തന്റെ സംഗീത സപര്യ തുടരുകയാണ്.

പുതുതലമുറ ഗായകരിലെ ഭാവിയുടെ പ്രതീക്ഷയായ എബിന്‍സ് ഓടക്കുഴല്‍ എന്ന ചിത്രത്തിന് വേണ്ടി ശ്രീ. പൂവച്ചല്‍ ഖാദര്‍ എഴുതി ശ്രീ. ജോണ്‍സണ്‍ സാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അനുരാഗിണീ എന്ന മനോഹര ഗാനം ആണ് ആലപിച്ചത്. 

 

എബിൻസിന്റെ ഗാനം കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.