CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 56 Seconds Ago
Breaking Now

എസ്സെക്സ് ഹിന്ദുസമാജത്തിന്റെ ഭക്തിനിര്‍ഭരമായ അയ്യപ്പ പൂജക്ക് പരിസമാപ്തി....

ബ്രിട്ടനിലെ എസ്സെക്സ് ഹിന്ദുസമാജം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ അയ്യപ്പ പൂജ ആഘോഷിച്ചു. എസ്സെക്സ് കൌണ്ടിയില്‍ ബാസിൽട്ടൻ ടൌണ്‍ ജെയിംസ്‌ ഹോണ്‍സബി സ്കൂള്‍ ഹാളില്‍ സ്ഥാപിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍, ഈസ്റ്റ്‌ ഹാം മുരുകന്‍ ക്ഷേത്ര പൂജാരി ശ്രീ. പ്രസാദ് ഈശ്വര്‍ നടത്തിയ പ്രതിഷ്ഠ ചടങ്ങുകളോടെ തുടങ്ങിയ ആഘോഷങ്ങൾക്ക് ഹാര്ലോ,ചെംസ്ഫോർഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുത്തു.


ഗണപതി പൂജയും സ്ത്രീകള്‍ പങ്കെടുത്ത വിളക്ക് പൂജയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജനയും ചടങ്ങിനെ ഭക്തിസാദ്രമാക്കി. നെയ്യഭിഷേകവും, കളഭാഭിഷേകവും, പടിപൂജയും, ദീപാരാധനയും കഴിഞ്ഞു ഹരിവരാസനത്തോടെ ശബരിമലയിലെ ആചാരങ്ങള്‍ ചടങ്ങില്‍ നിറഞ്ഞു നിന്നു. ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമാജം കണ്‍വീനര്‍ സജിലാല്‍ വാസു സ്വാഗതം ആശംസിച്ചു. സെക്രട്ടറി രഞ്ജിത്ത് കൊല്ലം നന്ദി പറഞ്ഞു.


2016 ആഗസ്റ്റ്‌ 27ന് ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.​




കൂടുതല്‍വാര്‍ത്തകള്‍.